മാന്നാർ : കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ അശാസ്ത്രീയമായി വെള്ളം കയറ്റുന്നത് കെ.എസ്.ഇ.ബി.യുടെ അറ്റകുറ്റപ്പണികൾക്കു തടസ്സമാകുന്നു. മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടപ്പാക്കേണ്ട പണികളാണ് ഇതോടെ അവതാളത്തിലായത്. To advertise here, മാന്നാർ പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്തു പൂർത്തിയായതോടെയാണ് ഇലക്‌ട്രിക്കൽ മെയിന്റനൻസ് ജോലികൾ കെ.എസ്.ഇ.ബി. ഊർജിതമാക്കിയത്. എന്നാൽ, പാടങ്ങളിലേക്ക് തൂമ്പു തുറന്നുവിട്ട് വെള്ളം നിറച്ചതോടെ വൈദ്യുതിലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാജോലികൾ സമയബദ്ധമായി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മാന്നാർ കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കി. കർഷകർ അടുത്ത കൃഷിക്കായുള്ള തയ്യാറെടുപ്പുകൾ നേരത്തേതന്നെ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതിനാൽ കൃഷി നേരത്തേ തുടങ്ങാനുള്ള ശ്രമത്തിലാണ് കർഷകർ. അതിനിടയിലാണ് പാടങ്ങളിൽ വെള്ളം നിറയ്ക്കുന്നത് ജോലികൾക്കു തിരിച്ചടിയാകുന്നത്. ചില താറാവുകർഷകരും മീൻപിടിക്കുന്നവരുമാണ് ഇതിനു പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മാന്നാർ ഇലക്‌ട്രിക്കൽ സെക്‌ഷൻ അസി. എൻജിനിയർ ദിവസങ്ങൾക്കു മുൻപുതന്നെ മാന്നാർ, വീയപുരം, ചെന്നിത്തല, പാണ്ടനാട് കൃഷി ഓഫീസർമാർക്കും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർക്കും രേഖാമൂലം അറിയിപ്പു നൽകിയിരുന്നു. നിയമനടപടികൾ കർശനമാക്കുമെന്ന് മാന്നാർ കൃഷി ഓഫീസർ ഹരികുമാർ പി.സി. മുന്നറിയിപ്പു നൽകി. Published: 22 Apr 2026, 02:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാടശേഖരങ്ങളിൽ വെള്ളം കയറ്റുന്നു; കെ.എസ്.ഇ.ബി. അറ്റകുറ്റപ്പണികൾ പ്രതിസന്ധിയിൽ
M
MathrubhumiSource Link
18 days ago