ചെന്നൈ : പാടി യുണൈറ്റഡ് കൾച്ചറൽ സെന്ററിന്റെ ഗോൾഡൻ ജൂബിലി ബിൽഡിങ് ഗോകുലം ഗോപാലൻ ഉദ്ഘാടനംചെയ്തു. എ.വി. അനൂപ് ആദ്യനിലയുടെയും എം. ശിവദാസൻപിള്ള രണ്ടാമത്തെ നിലയും എ.എൻ. ഗിരീശൻ മൂന്നാംനിലയുടെയും ഉദ്ഘാടനം നിർവഹിച്ചു. യു.സി.സി. പ്രസിഡന്റ് കെ. മോഹൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ആർ. മോഹൻനായർ, ജനറൽ കൺവീനർ എന്നിവർ പ്രസംഗിച്ചു. പി.എ. ജോയി കുട്ടി, കെ.വി.വി. മോഹനൻ, ഇ. രാജേന്ദ്രൻ, എൻ.സി. സെയ്ത് അലി, എസ്.എസ്. പിള്ള, ബി. വിജയകുമാർ, ഷാജി, അഡ്വ. ഗോവിന്ദൻ, സുരേഷ് ബാബു, സി.ഡി. ശിവദാസ്, എ. സുധാകരൻ, അംബികാ ശിവൻ, കെ.എസ്. ഗോപാൽ എന്നിവർ സന്നിഹിതരായിരുന്നു. സി.ഡി. ശിവദാസ് ഗോൾഡൻ ജൂബിലി റിപ്പോർട്ട് അവതരിപ്പിച്ചു. എ. സുധാകരൻ കെട്ടിട നിർമാണത്തിന്റേ വരവ് ചെലവ് അവതരിപ്പിച്ചു. സ്കൂൾ കുട്ടികളുടെ കലാപരിപാടികളുണ്ടായിരുന്നു. To advertise here, Published: 24 Mar 2026, 01:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാടി യുണൈറ്റഡ് കൾച്ചറൽ സെന്ററിന്റെ ഗോൾഡൻ ജൂബിലി ബിൽഡിങ് ഉദ്ഘാടനം ചെയ്തു
M
MathrubhumiSource Link
about 2 months ago