പാട്ടും ഘോഷവുമായി കൊട്ടിക്കലാശം

പാട്ടും ഘോഷവുമായി കൊട്ടിക്കലാശം

M
MathrubhumiSource Link
പന്തളം : കൊട്ടിക്കലാശത്തിന് ഉച്ചഭാഷിണി മാത്രമല്ല ചെണ്ടകൊട്ടും പാട്ടും വിവിധ വർണങ്ങളിലുള്ള ബലൂണുകളും എല്ലാം കൊഴുപ്പേകി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടുകൂടി പ്രവർത്തകരും വാഹനങ്ങളും കവലകളിൽ സ്ഥാനം പിടിച്ചിരുന്നു. ഗതാഗതം തടസ്സപ്പെടാതിരിക്കാൻ പോലീസ് നന്നേ പാടുപെട്ടു. പ്രവർത്തകരിൽ ചിലരും വാഹനഗതാഗതം തടസ്സപ്പെടാതിരിക്കാൻ പ്രയത്നിച്ചു. 5.30 ആയപ്പോഴേക്കും കൂടുതൽ ആളുകളും അലങ്കരിച്ച വാഹനങ്ങളും കവലകളിലേക്കെത്തിക്കൊണ്ടിരുന്നു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. To advertise here, എം.സി. റോഡിൽ പന്തളം, കുരമ്പാല, കുളനട കവലകളിൽ കൊട്ടിക്കലാശം നടന്നു. സ്ഥാനാർഥികളുടെ ചിത്രവും ചിഹ്നവും പതിച്ച ബനിയനും തൊപ്പിയും കട്ടൗട്ടറുകളും കൊടികളും കൊട്ടിക്കലാശത്തിൽ നിറഞ്ഞു. ആറുമണിക്ക് വിസിലൂതി ബഹളം അവസാനിപ്പിച്ചെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ അരമണിക്കൂർ സമയമെടുത്തു. ഹരിതവോട്ടുവണ്ടി ഓടിത്തുടങ്ങി പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പ് പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നതിന്റെ ഭാഗമായി ജില്ലാഭരണകൂടവും ശുചിത്വമിഷനും സജ്ജമാക്കിയ ഹരിത വോട്ടുവണ്ടി കളക്ടർ എസ്.പ്രേംകൃഷ്ണൻ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും. ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുക, പോളിങ് ബൂത്തുകളിലും പരിസരങ്ങളിലും മാലിന്യംകുറയ്ക്കുക, വോട്ടവകാശം വിനിയോഗിക്കുന്നതിനൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് വോട്ടുവണ്ടിയുടെ പ്രധാന ലക്ഷ്യം. പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്ലെക്സ് എന്നിവ ഒഴിവാക്കി തുണി, പേപ്പർ, പനയോല തുടങ്ങിയ പ്രകൃതിദത്തവസ്തുക്കൾമാത്രം ഉപയോഗിച്ചാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് നടത്തുന്നത്. Published: 08 Apr 2026, 02:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാട്ടും ഘോഷവുമായി കൊട്ടിക്കലാശം — Mathrubhumi | Boolokam | Boolokam