കുഞ്ഞിമംഗലം : പാണാവയലിലെ ഏക്കറുകേളാളം വയൽപ്രദേശം കത്തിനശിച്ചു. ഞായറാഴ്ച രാവിലെ വയലിൽനിന്ന് തീ പടർന്ന് പാണാവയലിലെ പത്തേക്കറിൽ അധികം സ്ഥലത്തെ പുൽമേടുകൾ അടക്കമാണ് കത്തിനശിച്ചത്. ആദ്യം പ്രദേശവാസികളും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ തുടങ്ങിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല. To advertise here, പിന്നീട് പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാ സേനാവിഭാഗം സ്ഥലത്തെത്തിയെങ്കിലും വാഹനം വയലിലേക്ക് കടന്നുപോകുന്നത് തടസ്സമായി.വൈകീട്ട് ആറോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി.അമ്പു, പഞ്ചായത്തംഗം ഇടമന വിജയൻ, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. പയ്യന്നൂർ അസി. സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, സീനിയർ ഫയർ ആൻ്ഡ് റെസ്‌ക്യൂ ഓഫീസർ പി.വി. ദയാൽ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ടി.പി. ധനേഷ്, പി. സത്യൻ, പി.വി. ഷൈജു, കെ. വിനീഷ് ,എസ്. ജോബി, കലേഷ് വിജയൻ, പി.പി. ലിജു, ജുബിൻ എ ജോണി, ജോബിമോൻ, ഹോംഗാർഡ്മാരായ എം. രാജീവൻ, മാത്യു ജോർജ് എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി. Published: 04 May 2026, 04:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാണാവയലിൽ തീപ്പിടിത്തം; പുൽമേടുകൾ കത്തിനശിച്ചു
M
MathrubhumiSource Link
about 2 hours ago
