പാണ്ഡവീയ മഹാവിഷ്ണുസത്രം മേയ് ഏഴുമുതൽ

പാണ്ഡവീയ മഹാവിഷ്ണുസത്രം മേയ് ഏഴുമുതൽ

M
MathrubhumiSource Link
ചെങ്ങന്നൂർ : തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം മേയ് ഏഴിനു തുടങ്ങും. തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്ന സത്രവിളംബരസഭയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി.ഡി. സന്തോഷ്‌കുമാർ സത്രവിളംബരം നടത്തി. പഞ്ചപാണ്ഡവക്ഷേത്ര ചൈതന്യ വിഗ്രഹങ്ങളുടെ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന സത്രം 14-നു സമാപിക്കും. സത്രാചാര്യൻ മുംബൈ ചന്ദ്രശേഖരശർമയും സഹ ആചാര്യൻ പ്രേമികാദാസൻ പറളി ശ്രീകാന്ത് ശർമയുമാണ്. To advertise here, സത്രത്തിനുള്ള ആദ്യസംഭാവന വത്സലക്കുഞ്ഞമ്മ ആന്താലിൽ കൈമാറി. വിളംബരത്തിനു മുന്നോടിയായി പഞ്ചവാദ്യങ്ങളും താലപ്പൊലിയും അണിനിരന്ന രഥഘോഷയാത്ര നടന്നു. വടശ്ശേരിക്കാവ് ദേവീക്ഷേത്രത്തിൽനിന്നു തുടങ്ങിയ വിളംബരഘോഷയാത്ര വള്ളപ്പാട്ടിന്റെ അകമ്പടിയോടെ തൃച്ചിറ്റാറ്റ് ക്ഷേത്രത്തിലെത്തി. സത്രസംയോജകൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. സത്രം ജനറൽ കൺവീനർ മധു ജി. സോപാനം, പഞ്ചദിവ്യദേശദർശൻ സെക്രട്ടറി പ്രസാദ് കളത്തൂർ, ഉപദേശകസമിതി സെക്രട്ടറി സുമേഷ് ദേവരാജൻ, സത്രം ജോയിന്റ് സംയോജകൻ രോഹിത് പി. കുമാർ, ഫിനാൻസ് കമ്മിറ്റി കൺവീനർ സി.കെ.എസ്. അയ്യർ, കൗൺസിലർമാരായ സുധാമണി, ലേഖാ ജയൻ തുടങ്ങിയവർ പങ്കെടുത്തു. Published: 30 Mar 2026, 12:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാണ്ഡവീയ മഹാവിഷ്ണുസത്രം മേയ് ഏഴുമുതൽ — Mathrubhumi | Boolok… | Boolokam