പാത ഇരട്ടിപ്പിക്കൽ: 11 തീവണ്ടികൾ റദ്ദാക്കി

പാത ഇരട്ടിപ്പിക്കൽ: 11 തീവണ്ടികൾ റദ്ദാക്കി

M
MathrubhumiSource Link
തിരുവനന്തപുരം: കന്യാകുമാരി സെക്ഷനിലെ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇരണിയൽ യാർഡിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ 11 ട്രെയിൻ സർവീസുകൾ പൂർണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കും. To advertise here, പൂർണമായി റദ്ദാക്കുന്നവ കൊല്ലം ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 3.35-ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 56101 കൊല്ലം-നാഗർകോവിൽ പാസഞ്ചർ, നാഗർകോവിൽ ജങ്ഷനിൽനിന്ന് രാവിലെ 6.15-ന് പുറപ്പെടേണ്ട നാഗർകോവിൽ-കൊല്ലം പാസഞ്ചർ (56102), നാഗർകോവിൽ ജങ്ഷനിൽനിന്നു രാവിലെ 07.55-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305), തിരുവനന്തപുരം നോർത്തിൽനിന്നു രാവിലെ 6.30-ന് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56306), നാഗർകോവിലിൽനിന്ന് വൈകീട്ട് 6.20-ന് പുറപ്പെടേണ്ട നാഗർകോവിൽ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56309), തിരുവനന്തപുരം നോർത്തിൽനിന്നു ഉച്ചയ്ക്ക് 1.25-ന് പുറപ്പെടേണ്ട തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ പാസഞ്ചർ (56310) എന്നിവ ഏപ്രിൽ ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. പുനലൂരിൽനിന്നു രാവിലെ 6.35-ന് പുറപ്പെടേണ്ട പുനലൂർ-കന്യാകുമാരി പാസഞ്ചർ (56705) ഏപ്രിൽ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കന്യാകുമാരി-പുനലൂർ പാസഞ്ചർ ഏപ്രിൽ ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കന്യാകുമാരി-തിരുനെൽവേലി പാസഞ്ചർ മൂന്നിന് പൂർണമായും റദ്ദാക്കും. കന്യാകുമാരിയിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66305 കന്യാകുമാരി-കൊല്ലം മെമു ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. കൊല്ലം ജങ്ഷനിൽനിന്ന് 11.35ന് പുറപ്പെടേണ്ട കൊല്ലം-കന്യാകുമാരി മെമു (66305) ഒന്ന്‌, രണ്ട്‌ തീയതികളിൽ പൂർണമായും റദ്ദാക്കും. ഭാഗികമായി റദ്ദാക്കുന്നവ ഏപ്രിൽ ഒന്നിനും രണ്ടിനും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്‌പ്രസ് കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്‌സ്‌പ്രസ് 1, 2, 3 തീയതികളിൽ കൊല്ലത്തുനിന്ന് പുറപ്പെടും. മംഗളൂരു-കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒന്നിനും രണ്ടിനും തിരുവനന്തപുരം വരെയേയുണ്ടാകൂ. കന്യാകുമാരി-മംഗളൂരു പരശുറാം എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് ഷെഡ്യൂൾ ചെയ്ത സമയത്ത് സർവീസ് ആരംഭിക്കും. 30-നും 31-നും പുണെയിൽനിന്നു പുറപ്പെട്ട കന്യാകുമാരി എക്‌സ്‌പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിർത്തും. കന്യാകുമാരി-പുണെ ജയന്തി എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌, മൂന്ന്‌ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. ഒന്ന്‌, രണ്ട്‌ തീയതികളിൽ തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്‌പ്രസ് തിരുനെൽവേലി ജങ്ഷൻ വരെയേയുണ്ടാകൂ. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്‌പ്രസ് ഒന്ന്‌, രണ്ട്‌ തീയതികളിൽ തിരുനെൽവേലി ജങ്ഷനിൽനിന്ന് സർവീസ് ആരംഭിക്കും. Content Highlights: Track doubling work at Eraniel yard causing service disruptions., 11 trains fully cancelled between April 1-3, 2026., 8 trains partially cancelled or terminated at alternative stations., Affects major routes including Kollam, Kanyakumari, and Thiruvananthapuram., Passengers advised to check live status before travel. Published: 01 Apr 2026, 06:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാത ഇരട്ടിപ്പിക്കൽ: 11 തീവണ്ടികൾ റദ്ദാക്കി — Mathrubhumi |… | Boolokam