ഗുണമേന്മയുടെ പേരുപറഞ്ഞ് മില്ലുകാർ കൈയൊഴിഞ്ഞു To advertise here, അമ്പലപ്പുഴ : വിയർപ്പൊഴുക്കി വിളവെടുത്ത നെല്ലുസംഭരിക്കാൻ ഒരുമാസമായിട്ടും മില്ലുകാർ വരാതായതോടെ കർഷകർ കണ്ണീരിൽ. അമ്പലപ്പുഴ വടക്ക് കൃഷിഭവനുകീഴിലെ കരുമാടി മഠത്തിൽവടക്കുവശം പാടശേഖരത്തിലെ 130 ചെറുകിട-നാമമാത്രകർഷകരുടെ അധ്വാനമാണ് സംസ്ഥാനപാതയിൽ കരുമാടി ജങ്ഷനുസമീപവും കരുമാടി പടഹാരം റോഡിൽ കിഴക്കേമുറി മിൽമാ ജങ്ഷനിലുമായി കൂട്ടിയിട്ടിരിക്കുന്നത്. നെല്ലിനു മില്ലുകാർ ആവശ്യപ്പെട്ട 15 കിലോ കിഴിവ് കഴിച്ചാലും 15 ലക്ഷത്തിന്റെ വിളവാണ് വെയിലും മഴയുമേറ്റ് നശിക്കുന്നത്. പാടശേഖരത്തിലെ കൃഷിക്ക് തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട് എന്നിവ വഴിയുള്ള ഉപ്പുവെള്ളക്കയറ്റം ഭീഷണിയായിരുന്നു. ഇതുമൂലം ഗുണനിലവാരവും കുറഞ്ഞു. ഗുണമേന്മയുടെ പേരിലാണ് മില്ലുകാർ കർഷകരെ വട്ടംചുറ്റിച്ചത്. കിന്റലിന് 15 കിലോവരെ കിഴിവ് നൽകാമെന്ന് കർഷകർ സമ്മതിച്ചെങ്കിലും മില്ലുകാർ സഹകരിച്ചില്ല. തിരഞ്ഞെടുപ്പുതിരക്കിന്റെ പേരിൽ സർക്കാർ സംവിധാനങ്ങളും കർഷകരോട് മുഖംതിരിച്ചു. 200 ഏക്കറുള്ള പാടശേഖരത്തിൽ കാർഷികജോലികൾ പൂർത്തിയാക്കി നെല്ല് ചാക്കിൽനിറച്ച് പാതയോരത്ത് എത്തിച്ചതുവരെ ഏക്കറിന് 40,000 രൂപയ്ക്കുമുകളിലാണ് കർഷകർക്ക് െചലവായത്. സംഭരിക്കാതെ വന്നതോടെ പലരും വിളവ് ഉപേക്ഷിക്കാനുള്ള മാനസികാവസ്ഥയിലാണ്. ഉപ്പിനെ ഭയന്ന് കരിനിലകർഷകർ കടലിൽനിന്നുള്ള ഉപ്പുവെള്ളക്കയറ്റം കരിനിലകാർഷികമേഖലയിലെ നൂറുകണക്കിനു കർഷകർക്ക് എക്കാലവും ഭീഷണിയാണ്. ഉപ്പുവെള്ളത്തെ ഭയന്ന് വർഷത്തിൽ ഒറ്റക്കൃഷിമാത്രമാണ് കരിനിലങ്ങളിലുള്ളത്. തോട്ടപ്പള്ളി സ്പിൽവേവഴിയാണ് ഉപ്പുവെള്ളം പ്രധാനമായും കാർഷികമേഖലയിലെത്തുന്നത്. കരിമണൽഖനനത്തെത്തുടർന്ന് സ്പിൽവേ പൊഴിമുഖം തുറന്നുകിടക്കുന്നതാണ് ഉപ്പുവെള്ളം കാർഷികമേഖലയിലെത്താൻ കാരണമായത്. ഉപ്പുവെള്ളക്കയറ്റം തടയാനുള്ള സ്പിൽവേ ഷട്ടറുകൾ തകർച്ചയിലായിട്ടും നവീകരിക്കാത്ത സർക്കാരിന്റെ അനാസ്ഥയും കാർഷികമേഖലയ്ക്ക് ദുരന്തമായി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയ്ക്ക് വടക്കുവശത്തുള്ള മഠത്തിൽ വടക്കുവശം പാടശേഖരം കരിനിലകാർഷികമേഖലയിൽ ഉൾപ്പെടുന്നതല്ല. Published: 18 Apr 2026, 02:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത് 15 ലക്ഷത്തിന്റെ നെല്ല്
M
MathrubhumiSource Link
22 days ago