പാതവക്കിലെ കട്ടിങ്: മയ്യത്തുംകരയിൽ അപകടം പതിവാകുന്നു

പാതവക്കിലെ കട്ടിങ്: മയ്യത്തുംകരയിൽ അപകടം പതിവാകുന്നു

ശാസ്താംകോട്ട : പോരുവഴി മയ്യത്തുംകരയ്ക്കു സമീപം പാതവക്കിലെ ഉയരവ്യത്യാസം (കട്ടിങ്) യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. കൊല്ലം-തേനി ദേശീയപാതയിൽ മയ്യത്തുംകരയ്ക്കു വടക്ക് കേരള ബാങ്കിനു സമീപമാണ് അപകടം പതിയിരിക്കുന്ന കട്ടിങ്ങുള്ളത്. To advertise here, ഇരുചക്രവാഹനങ്ങളും വലിയ വാഹനങ്ങളും കട്ടിങ്ങിൽനിന്ന് താഴ്ചയിലേക്കു പതിച്ച് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. വശത്തുനിന്ന് ഒരടിയോളം പൊക്കത്തിലാണ് പാതയുള്ളത്. പാതയുടെ ഇരുവശത്തും ഇതാണ് സ്ഥിതി. ദേശീയപാത ഉയരത്തിൽ ടാർ ചെയ്തെങ്കിലും വശങ്ങൾ കോൺക്രീറ്റ് ചെയ്തോ മണ്ണിട്ടോ ഉയർത്തിയില്ല. 30 മീറ്ററോളം ദൂരം ഇരുവശങ്ങളിലും വലിയ കട്ടിങ്ങാണ്. ഈ ഭാഗത്ത് മഴക്കാലത്ത് കുത്തൊഴുക്കായതിനാൽ വശങ്ങളിലെ മണ്ണ് സ്ഥിരമായി ഒലിച്ചുപോകുകയാണ്. ഓരോ മഴക്കാലത്തും ആഴം കൂടുന്നുമുണ്ട്. രണ്ട്‌ വലിയ വാഹനങ്ങൾക്കു പോകാനുള്ള വീതിമാത്രമാണ് ഇവിടെ പാതയ്ക്കുള്ളത്. മറ്റുള്ള വാഹനങ്ങൾക്ക് വശംകൊടുത്താൽ വാഹനങ്ങൾ താഴ്ചയിൽവീണ് നിയന്ത്രണം പോകുന്ന സ്ഥിതിയാണ്. ഇരുചക്രവാഹനത്തിൽ വരുന്നവർ വശംകൊടുക്കുന്നതിനായി കാൽ കുത്തുമ്പോൾ മറിഞ്ഞുവീണുള്ള അപകടങ്ങൾ പതിവാണെന്ന് സമീപത്തെ വ്യാപാരികളും പറയുന്നു. വേഗത്തിൽ വരുന്ന കാറുകളുൾപ്പെടെ താഴ്ചയിലേക്ക് വീഴാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ അപകടത്തിൽപ്പെടുന്നതായും അവർ പറയുന്നു. വിഷയം ദേശീയപാതാ അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല. Published: 20 Apr 2026, 12:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാതവക്കിലെ കട്ടിങ്: മയ്യത്തുംകരയിൽ അപകടം പതിവാകുന്നു — Math… | Boolokam