പാപ്പിനിശ്ശേരി : കെ.എസ്.ടി.പി. റോഡിലെ അറ്റകുറ്റപ്പണി നടക്കുന്ന പാപ്പിനിശ്ശേരി മേൽപ്പാലം തുറക്കുന്നത് അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ബസുകൾ ഓട്ടംനിർത്തി. എസ്.ഡി.ടി.യു. എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്. തിങ്കളാഴ്ച സമരം സൂചന മാത്രമാണെന്നും ഉടൻ തുറക്കുന്നില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. To advertise here, കണ്ണൂർ-പഴയങ്ങാടി റൂട്ടിലോടുന്ന ബസുകൾ സമരത്തിൽ പങ്കെടുത്തു. പണിമുടക്കിന് ഐക്യദാർഢ്യവുമായി പഴയങ്ങാടിയിൽനിന്ന് മാട്ടൂലിലേക്ക് സർവീസ് നടത്തുന്ന മിക്ക ബസുകളും ഓടിയില്ലെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. പാലം അടച്ചിട്ടതോടെ ഇരിണാവ് ഗേറ്റ് കൂടുതൽ സമയം അടച്ചിടുന്നതും ഇരിണാവ് ഗേറ്റ് വഴി നിരവധി വലിയ ലോറികളും മറ്റു വലിയ വാഹനങ്ങളും കടന്നുപോകുന്നത് കാരണം സമയത്ത് സർവീസ് നടത്താൻ കഴിയാത്തതും കഴിഞ്ഞ രണ്ടുമാസമായി ബസ് സർവീസുകളെ സാരമായി ബാധിച്ചിരുന്നു. വൈകീട്ട് വരെ ജോലി ചെയ്യുമ്പോൾ വരുമാനം കുറയുന്നതോടെ തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നൽകുന്നത് കാരണം ബസ് തൊഴിലാളികളുടെ ജീവിതമാർഗവും ഇരുട്ടിലായിരുന്നു. Published: 31 Mar 2026, 03:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാപ്പിനിശ്ശേരി മേൽപ്പാലം അടച്ചിടൽ നീളുന്നതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ പണിമുടക്കി
M
MathrubhumiSource Link
about 1 month ago