പാപ്പിനിശ്ശേരി മേൽപ്പാലം: തകർന്ന എക്സ്പാൻഷൻ ജോയിൻറ് പൊളിച്ചുമാറ്റി

പാപ്പിനിശ്ശേരി മേൽപ്പാലം: തകർന്ന എക്സ്പാൻഷൻ ജോയിൻറ് പൊളിച്ചുമാറ്റി

M
MathrubhumiSource Link
പാപ്പിനിശ്ശേരി : തുറന്നുകൊടുത്ത് ഏഴ് വർഷം കഴിയുമ്പോഴേക്കും നിരന്തരം അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്ന പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലത്തിലെ പ്രവൃത്തി നീളുന്നു. ഫെബ്രുവരി അഞ്ചിന് അടച്ചിട്ട പാലം മാസാവസാനം തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മാർച്ച് അവസാനമായിട്ടും അറ്റകുറ്റപ്പണികൾ തുടരുകയാണ്. മേൽപ്പാലത്തിൽ ആറുമാസം മുൻപ് ജീർണാവസ്ഥയിൽ കണ്ടെത്തിയ എക്സ്പാൻഷൻ ജോയിൻറ്‌ എടുത്തുമാറ്റി. റെയിൽവേ ലൈൻ കഴിഞ്ഞുള്ള കിഴക്കുഭാഗത്തെ സ്പാനുകൾ യോജിപ്പിച്ച എക്സ്പാൻഷൻ ജോയിന്റിലാണ് ആദ്യം വലിയ തകരാർ കണ്ടത്. മറ്റ്‌ ജോയിന്റുകളിലും സമാന അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. എക്സ്പാൻഷൻ ജോയൻറിന് സമീപത്തെ സ്പാനിൽ തകരാറുണ്ടോ എന്ന് കോൺക്രീറ്റ് പൊട്ടിച്ച് പരിശോധിച്ചിരുന്നു. കൂടുതൽ ഭാഗത്ത് ജീർണിച്ചിട്ടില്ലെന്ന നിഗമനത്തിന്റെ ഭാഗമായാണ് ജോയിന്റ് പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നത്. To advertise here, പാലത്തിന്റെ കിഴക്കുഭാഗത്തെ 11 സ്പാനുകളിലും തകരാർ കണ്ടെത്തിയിരുന്നു. ഇതിൽ അഞ്ച് സ്പാനുകളിലെ അറ്റകുറ്റപ്പണികൾ ഭാഗികമായി പൂർത്തിയാക്കിയിട്ടുണ്ട്. മേൽപ്പാളിയിലെ കോൺക്രീറ്റ് അടർത്തിമാറ്റി ഉള്ളിലെ തുരുമ്പെടുത്ത കമ്പിയിൽ ആവരണ പെയിന്റ് അടിച്ച് പുതിയ കമ്പികളുമായി കോർത്തിണക്കിയാണ് പുതിയ മൈക്രോ കോൺക്രീറ്റ് നടത്തിയതും ഇനി നടത്താൻ തയ്യാറെടുക്കുന്നതും. ഇതുകൊണ്ട് നിർമാണത്തിലെ അപാകം പരിഹരിക്കാനാവില്ലെന്നാണ് നിർമാണമേഖലയിലെ വിദഗ്ദർ പറയുന്നത്. ഇനിയും അഞ്ച് സ്പാനുകളിൽ ഇത്തരം പ്രവൃത്തി പൂർത്തിയാക്കാനുണ്ട്. പണികൾ പുരോഗമിക്കുന്തോറും കൂടുതൽ അപാകങ്ങൾ ശ്രദ്ധയിൽപ്പെടുന്നുണ്ട്. അവ ശാശ്വതമായി പരിഹരിക്കാനുള്ള ശുപാർശകളോ നിർദേശങ്ങളോ ഉയരാത്തതും പാലത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. പാലം മാർച്ചിൽ തുറക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. 2013-ൽ നിർമാണംതുടങ്ങിയ പാലം പൂർത്തിയാക്കി തുറന്നുകൊടുത്തത് 2018 നവംബറിലാണ്. തുടർന്ന് വർഷങ്ങൾക്കുള്ളിൽ നിരവധി അപാകങ്ങൾ കണ്ടെത്തിയതോടെ മൂന്നുതവണ അടച്ചിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അതുകൊണ്ടൊന്നും പ്രശ്നം പരിഹരിക്കാനായില്ല. Published: 24 Mar 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാപ്പിനിശ്ശേരി മേൽപ്പാലം: തകർന്ന എക്സ്പാൻഷൻ ജോയിൻറ് പൊളിച്ച… | Boolokam