പാപ്പിനിശ്ശേരിയിൽ യാത്രാദുരിതം ആറാഴ്ച പിന്നിട്ടു

പാപ്പിനിശ്ശേരിയിൽ യാത്രാദുരിതം ആറാഴ്ച പിന്നിട്ടു

M
MathrubhumiSource Link
പാപ്പിനിശ്ശേരി: നാലാഴ്ചത്തെ അറ്റകുറ്റപ്പണിക്ക് അടച്ചിട്ട കെ.എസ്.ടി.പി. റോഡിലെ പാപ്പിനിശ്ശേരി മേൽപ്പാലം ആറാഴ്ച പിന്നിട്ടിട്ടും തുറക്കാനായില്ല. എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. തകർന്നുകിടക്കുന്ന പാലത്തിലെ അറ്റകുറ്റപ്പണി സങ്കീർണമായതോടെ യാത്ര ദുരിതമായി തീരുകയാണ്‌. ദേശീയപാത കടന്ന് പാപ്പിനിശ്ശേരി കെ.എസ്.ടി.പി. മേൽപ്പാലത്തിന് ഇരുഭാഗത്തേക്കും പോകേണ്ട യാത്രക്കാരാണ് പാലം അടച്ചിട്ടതോടെ കുടുങ്ങിക്കിടക്കുന്നത്‌. ഇരു ഭാഗത്തേക്കും കടക്കാൻ ഏതാണ്ട് രണ്ട് മീറ്റർ ഉയരവും വീതിയും ഉള്ള ഒരു ചെറിയ റെയിൽവേ അടിപ്പാത മാത്രമാണ് ഉള്ളത്. ഇടുങ്ങിയ റോഡും കുടുങ്ങിയ അടിപ്പാതയും ആയതിനാൽ ഇരു ഭാഗത്തേക്കും കടനത്നുകിട്ടാൻ കാത്താകിടക്കണം. ഇത് കാരണം ഇതുവഴി കടന്നുപോകാൻ വാഹന യാത്രികർ മടിക്കുകയാണ്. കിലോമീറ്ററുകളോളം അധികം താണ്ടിയാണ് പലരും യാത്ര ചെയ്യുന്നത്. To advertise here, റെയിൽവേ ലൈനിന്റെ പടിഞ്ഞാറ് ഇരിണാവ് വരെയുള്ള ഭാഗത്തെ ആയിരക്കണക്കിന് കുടുംബങ്ങളാണ് മേൽപ്പാലം അടച്ചിട്ടതിനെ തുടർന്ന് ദുരിതത്തിലായത്. ഈ ഭാഗങ്ങളിലേക്ക് നിലവിൽ പൊതുയാത്രാസംവിധാനം പൂർണമായി നിലച്ചിരിക്കയാണ്. പരീക്ഷാകാലത്ത് നൂറുകണക്കിന് വിദ്യാർഥികളേയും ഉപജീവനത്തിനായി പോകുന്ന തൊഴിലാളികളെയുമാണ് ഏറേ വലച്ചത്. പൊതുയാത്രാ സംവിധാനം ലഭിക്കണമെങ്കിൽ പ്രദേശത്തുകാർ നിരവധി കിലോമീറ്ററുകളോളം ചുറ്റി യാത്രചെയ്യേണ്ടിവരും. അതിന്റെ ഭാഗമായി ഭൂരിഭാഗവും ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടിവരുന്നു. ഇത് പലർക്കും വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുകയാണ്. വ്യാപാര മേഖല തളർന്നു പാപ്പിനിശ്ശേരി മേൽപ്പാലത്തിന് താഴേക്കുള്ള പാപ്പിനിശ്ശേരി മാർക്കറ്റ് പെരുമകേട്ട വ്യാപാര മേഖലയാണ്. റെയിൽവേലൈനിന് ഇരുഭാഗത്തും നൂറോളം വ്യാപാര സമുച്ചയങ്ങളുണ്ട്. പാലം അടച്ചിട്ടത് ഈ മേഖലയിലെ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. പെരുന്നാൾ കച്ചവടം അടക്കം നഷ്ടപ്പെട്ടതോടെ വലിയ കടകെണിയിലേക്കാണ് പലരും എന്നാണ് വിവിധ വ്യാപാരി സംഘടനകൾ പറയുന്നത്. യാത്രാ ക്ലേശം രൂക്ഷ മായതിനെ തുടർന്ന് വ്യാപാര മേഖലകളിലേക്ക് എത്താനുള്ള പ്രയാസമാണ് പ്രശ്നം രൂക്ഷമാക്കുന്നത്. Published: 24 Mar 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാപ്പിനിശ്ശേരിയിൽ യാത്രാദുരിതം ആറാഴ്ച പിന്നിട്ടു — Mathrubh… | Boolokam