പശുവിന്റെ ജഡവുമായി റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ To advertise here, മറയൂർ : മൂന്നാർ പഞ്ചായത്തിൽ തലയാർ തേയില എസ്റ്റേറ്റിൽ വീണ്ടും കടുവയുടെ ആക്രമണം. സതീഷ് കുമാറിന്റെ പശുവും കിടാവും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒരാഴ്ചയായി കാണാതായ പശുവിന്റെ പൂർണമായി തിന്ന നിലയിലുള്ള ജഡം തൊഴിലാളികളുടെ ലയത്തിനു സമീപത്ത് കണ്ടെത്തി. ജഡാവശിഷ്ടവുമായി കോൺഗ്രസ് പാർട്ടി പ്രവർത്തകർ ചട്ടമൂന്നാർ ചെക്ക് പോസ്റ്റിന് മുൻപിൽ മൂന്നാർ മറയൂർ അന്തസ്സംസ്ഥാനപാത ഉപരോധിച്ചു. ജില്ലാ പഞ്ചായത്തംഗം നെൽസൺ ഉപരോധസമരം ഉദ്ഘാടനംചെയ്തു. മൂന്നാർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലക്ഷ്മി, പാർട്ടി പ്രവർത്തകർ എന്നിവർ സമരത്തിന് നേതൃത്വം നല്കി. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 20-ലധികം പശുക്കളാണ് പാമ്പൻമല, കോഫിസ്റ്റോർ, ചട്ടമൂന്നാർ മേഖലകളിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശക്തമായ പ്രതിഷേധവുമായി സി.പി.ഐ, ബി.ജെ.പി. പ്രവർത്തകർ സമരരംഗത്തിറങ്ങി. അന്നും കൊല്ലപ്പെട്ട പശുവിന്റെ ജഡവുമായി അന്തസ്സംസ്ഥാന പാതയിൽ ഉപരോധസമരം നടന്നു. ചർച്ചകളുടെ അടിസ്ഥാനത്തിൽ കടുവയെ പിടികൂടുവാൻ പാമ്പൻമല ഭാഗത്ത് കൂട് വെച്ചെങ്കിലും സാധിച്ചില്ല. വീണ്ടും കടുവ ആക്രമണം തൊഴിലാളികളിൽ ഭീതി ഉയർത്തിയിട്ടുണ്ട്. Published: 17 Mar 2026, 03:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാമ്പൻമലയിൽ വീണ്ടും കടുവയുടെ ആക്രമണം; പശുവും കിടാവും കൊല്ലപ്പെട്ടു
M
MathrubhumiSource Link
about 2 months ago