തങ്കമണി : കാമാക്ഷി പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂളിന്റെ 24-ാമത് വാർഷികാഘോഷം ‘സാരസ്വതീയം 2026’ നടന്നു. To advertise here, മലനാട് എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാനടി ജയാ കുറുപ്പ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കെ.എം. സുനിൽ അധ്യക്ഷനായി. കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി രക്ഷാകർതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് രജനി കർണൻ, ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ സെക്രട്ടറി അജിത് കെ. മുരളീധരൻ, കാമാക്ഷി പഞ്ചായത്തംഗങ്ങളായ റെജി മുക്കാട്ട്, രതീഷ് പനവേലിപ്പറമ്പിൽ, സോണിയ തോമസ്, അഡ്വ. ഷെബിൻ തോമസ്, പി.ടി.എ. പ്രസിഡന്റ് എ.എസ്. മനീഷ്, എം.പി.ടി.എ. പ്രസിഡന്റ് ജിഷാ ദിലീപ്, പ്രിൻസിപ്പൽ കെ.എസ്. മധു, സ്കൂൾ പ്രസിഡന്റ് കെ.എസ്. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു. Published: 01 Apr 2026, 02:24 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
