പാറക്കൽ അബ്ദുള്ള റീലോഡഡ്...

പാറക്കൽ അബ്ദുള്ള റീലോഡഡ്...

M
MathrubhumiSource Link
വടകര : കഴിഞ്ഞ തവണ 333 വോട്ടിന് കൈവിട്ട കുറ്റ്യാടിയെ ഇത്തവണ പാറക്കൽ അബ്ദുള്ള തിരിച്ചുപിടിച്ചു. 10,922 വോട്ടിന്റെ തിളങ്ങുന്ന ഭൂരിപക്ഷത്തിന്. മണ്ഡലം നിലവിൽവന്നശേഷം നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. 49.52 ശതമാനം വോട്ട് യു.ഡി.എഫിലെ പാറക്കൽ അബ്ദുള്ള നേടി. എൽ.ഡി.എഫിലെ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് 43.39 ശതമാനം വോട്ട്. പോസ്റ്റൽ വോട്ടുകളിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിക്കാണ് ലീഡ്. 2021-ൽ വോട്ടിങ് യന്ത്രത്തിലെ വോട്ടിൽ മുന്നിൽനിന്ന പാറക്കൽ അബ്ദുള്ളയെ കെ.പി. കുഞ്ഞമ്മദ് കുട്ടി വീഴ്ത്തിയത് തപാൽവോട്ടിന്റെ ബലത്തിലാണ്. ഇത്തവണ യന്ത്രത്തിലെ വോട്ടിൽ പാറക്കൽ ബഹുദൂരം മുന്നിലായതിനാൽ തപാൽവോട്ട് ചതിച്ചില്ല. ആകെയുള്ള 3226 തപാൽവോട്ടിൽ 1630 വോട്ട് കെ.പി. കുഞ്ഞമ്മദ് കുട്ടിക്കാണ്. പാറക്കൽ അബ്ദുള്ളയ്ക്ക് 1360 വോട്ടും. To advertise here, എന്നാൽ, യന്ത്രത്തിലെ ആകെയുളള 1,74,880 വോട്ടിൽ 86837 വോട്ടും പാറക്കൽ നേടി. കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് 75,645 വോട്ട് ലഭിച്ചു. ആദ്യറൗണ്ട് മുതൽ പാറക്കൽ അബ്ദുള്ള ലീഡ് നേടിയിരുന്നു. തുടക്കത്തിൽ 669 വോട്ടായിരുന്നു ലീഡ്. രണ്ടാം റൗണ്ടിൽ 830, മൂന്നാംറൗണ്ടിൽ 2888 വോട്ട്, നാലാം റൗണ്ടിൽ 3434, ആറാം റൗണ്ടിൽ 3595 എട്ടാം റൗണ്ടിൽ 3888, ഒമ്പതാം റൗണ്ടിൽ 3849 എന്നിങ്ങനെ ലീഡ് ക്രമാനുഗതമായി വർധിപ്പിച്ചു. ചില റൗണ്ടുകളിൽ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് മുൻതൂക്കം ലഭിച്ചെങ്കിലും മൊത്തം വോട്ടിൽ പാറക്കലിനെ മറികടക്കാനായില്ല. അവസാനം വേളം, തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകൾ എണ്ണിയതോടെ പാറക്കലിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. Published: 05 May 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!