പാലം പണി ഇഴയുന്നത് കുടിവെള്ളം മുട്ടിക്കുമോ ?

പാലം പണി ഇഴയുന്നത് കുടിവെള്ളം മുട്ടിക്കുമോ ?

വാഴയൂർ : പാലം പുതുക്കിപ്പണിയുന്നതിലെ മെല്ലെപ്പോക്ക് വെള്ളംകുടി മുട്ടിക്കുമോയെന്ന ആശങ്കയിൽ നാട്ടുകാർ. കാരാട്-ചണ്ണയിൽ പള്ളിയാളി റോഡ് നവീകരണത്തിന്റെ ഭാഗമായി അമ്പലക്കണ്ടിയിൽ വലിയതോടിനു കുറുകേയുള്ള പാലമാണ് പുതുക്കിപ്പണിയുന്നത്. വീതിയും ഉയരവും കൂട്ടിയാണ് പാലം നിർമിക്കുന്നത്. To advertise here, പഴയ പാലവും ഭിത്തിയും പൂർണമായും പൊളിച്ച് പുതിയ അടിത്തറയിട്ടാണ് പുതിയ പാലം നിർമിക്കുന്നത്. തോട്ടിൽ മണ്ണിട്ട് മൂടി താത്കാലികമായുണ്ടാക്കിയ റോഡിലൂടെയാണ് ചെറിയ വാഹനങ്ങൾ ഓടുന്നത്. തിരുത്തിയാട്ടേക്കുള്ള ബസ് സർവീസ് അമ്പലക്കണ്ടിവരെയാക്കിയിട്ടുണ്ട്. വലിയതോടിനു കുറുകേ ചീക്കോട് കുടിവെള്ളപദ്ധതിയുടെ പ്രധാന പൈപ്പുലൈൻ കടന്നുപോകുന്നുണ്ട്. പാലം പൊളിച്ചതോടെ പൈപ്പുലൈനിന്റെ കുറച്ചുഭാഗം മണ്ണിനു പുറത്താണ്. ഇവിടെ താങ്ങ് കൊടുത്താണ് പൈപ്പ് നിർത്തിയിരിക്കുന്നത്. ശക്തിയിൽ വെള്ളം ഒഴുകുമ്പോൾ പൈപ്പ് പൊട്ടാൻ സാധ്യതയുണ്ടെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുടിവെള്ളവിതരണത്തിനിടെ പൈപ്പ് പൊട്ടിയാൽ പാലം പണി മൊത്തത്തിൽ അവതാളത്തിലാകും. ബലക്ഷയമുള്ള മണ്ണാണ് ഇവിടെയുള്ളത്. തെങ്ങിൻതടികൾ മണ്ണിൽ കുത്തനെ താഴ്ത്തിയാണ് പാലത്തിന് കോൺക്രീറ്റ് പ്ലാറ്റ്‌ഫോം ഉറപ്പിച്ചത്. പൈപ്പിന് ചുവട്ടിൽ തെങ്ങിൻതടികൾ താഴ്ത്തുകയോ കോൺക്രീറ്റിടുകയോ ചെയ്തിട്ടില്ല. നിലവിൽ ജലമൊഴുക്കിന്റെ ശക്തി കുറച്ചാണ് മേഖലയിൽ കുടിവെള്ളം വിതരണം ചെയ്യുന്നത്. ചീക്കോട് വെള്ളം നിർത്തുകയാണെങ്കിൽ പകരം സംവിധാനം പഞ്ചായത്ത് ഉറപ്പാക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ടെൻഡർ വിളിക്കാൻ അനുവാദമില്ല. വെള്ളിയാഴ്ച പി.ഡബ്ല്യു.ഡി., ജലവകുപ്പ് എൻജിനീയർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും കുടിവെള്ളവിതരണത്തിന് ടെൻഡർ വിളിക്കാൻ അനുവാദം തേടി ജില്ലാ കളക്ടറെ കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. അമീനകുമാരി പറഞ്ഞു. Published: 17 Apr 2026, 04:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലം പണി ഇഴയുന്നത് കുടിവെള്ളം മുട്ടിക്കുമോ ? — Mathrubhumi… | Boolokam