തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പ്രമുഖ ഹോട്ടൽ വ്യവസായി എൻ.എം.ആർ. റസാഖിനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നേരത്തെ പി. സരിന്റെ പേര് ഉയർന്നുകേട്ട മണ്ഡലമായിരുന്നു പാലക്കാട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ അദ്ദേഹത്തെ സിപിഎം മത്സരിപ്പിക്കുകയും ചെയ്തിരുന്നു. To advertise here, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂർ മത്സരിക്കും. എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ പ്രമുഖ നേതാക്കളിലൊരാളായ സലീം മടവൂർ പാർട്ടിയുടെ പ്രത്യേക അനുമതിയോടെയാണ് സ്വതന്ത്രനായി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാരാട്ട് റസാഖിലൂടെ കൊടുവള്ളി മണ്ഡലം നിലനിർത്താൻ എൽഡിഎഫ് ശ്രമിച്ചെങ്കിലും മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു. Content Highlights: N.M.R. Razak announced as LDF independent candidate for Palakkad., Salim Madavoor to contest as an independent in Koduvally with RJD support., LDF aims to reclaim Palakkad following the vacancy left by Shafi Parambil., Strategic shift in Koduvally after previous election results. Published: 18 Mar 2026, 05:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലക്കാട് എൻ.എം.ആർ. റസാഖ്, കൊടുവള്ളിയിൽ സലീം മടവൂർ; രണ്ട് സ്ഥാനാർഥികളെ കൂടി LDF പ്രഖ്യാപിച്ചു
M
MathrubhumiSource Link
about 2 months ago