പാലക്കാട് കേരളത്തിലേക്കുള്ള കവാടം, കേരളത്തിലെ ഏക ‘എ ടീം’ ബി.ജെ.പി- പാലക്കാട്ടെ പൊതുസമ്മേളനത്തിൽ മോദി

പാലക്കാട് കേരളത്തിലേക്കുള്ള കവാടം, കേരളത്തിലെ ഏക ‘എ ടീം’ ബി.ജെ.പി- പാലക്കാട്ടെ പൊതുസമ്മേളനത്തിൽ മോദി

M
MathrubhumiSource Link
പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. To advertise here, കേരളം പതിറ്റാണ്ടുകളായി എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണെന്നും സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും മോദി പറഞ്ഞു. 'പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയുടെ കവാടമാണ് പാലക്കാടെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കല്പാത്തിയിലെ വിശാലാക്ഷി സമേതനായ ശ്രീ വിശ്വനാഥ സ്വാമിയുടെ പാദങ്ങളിൽ നമസ്കരിച്ച അദ്ദേഹം, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, മന്നത്ത് പദ്മനാഭൻ തുടങ്ങിയ മഹദ്‌വ്യക്തിത്വങ്ങൾക്ക് പ്രണാമമർപ്പിച്ചു. കേരളത്തിലെ മാറിയ സാഹചര്യം താൻ നേരിട്ട് കാണുന്നുണ്ടെന്നും ബി.ജെ.പിയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ രാഷ്ട്രീയക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു മുന്നണി അഴിമതിക്കാരാണെങ്കിൽ മറ്റേത് മഹാ അഴിമതിക്കാരാണ്. ഒരാൾ വർഗീയവാദികളാണെങ്കിൽ മറ്റൊരാൾ കൊടിയ വർഗീയവാദികളാണ്. ഇവർക്ക് വികസനത്തെക്കുറിച്ച് ചിന്തയില്ലെന്നും മോദി പറഞ്ഞു. കേരളത്തിലെ യുവാക്കളും സ്ത്രീകളും കർഷകരും എൻ.ഡി.എയിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. കേരളത്തിൽ വികസനം എത്തിക്കുമെന്നത് 'മോദിയുടെ ഗ്യാരണ്ടി'യാണ്. പതിറ്റാണ്ടുകളായി എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് കേരളത്തെ മാറിമാറി കൊള്ളയടിക്കുകയാണ്. സി.പി.എമ്മുകാർ കോൺഗ്രസിനെ ബി.ജെ.പിയുടെ ബി ടീം എന്ന് വിളിക്കുന്നു. തിരിച്ച് കോൺഗ്രസുകാർ സി.പി.എമ്മിനെയും ബി.ജെ.പിയുടെ ബി ടീം എന്ന് വിളിക്കുന്നു. ഇതിനർഥം, ഇത്തവണത്തെ തിരഞ്ഞെടുപ്പിലെ ഒരേയൊരു എ ടീം ബി.ജെ.പി മാത്രമാണെന്നും മോദി പറഞ്ഞു. ഹെലിക്കോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ വൻ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെനിന്ന് വാഹനവ്യൂഹത്തിൽ അദ്ദേഹം കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷൻ സ്‌കൂൾ ജങ്ഷൻ മുതൽ എസ്.ബി.ഐ. ജങ്ഷൻ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവർത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. റോഡ് ഷോയ്ക്ക് ശേഷം കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും. സമ്മേളന നഗരിയിൽ മറ്റ് പ്രധാന സ്ഥാനാർഥികളും മോദിയോടൊപ്പം വേദി പങ്കിടുന്നുണ്ട്. കേരളത്തിലേക്ക് എത്തുന്നതിന് മുൻപ് പ്രധാനമന്ത്രി എക്സിൽ മലയാളത്തിൽ കുറിച്ച കാര്യങ്ങൾ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലമാണെന്നും എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളുടെ ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്നും അദ്ദേഹം കുറിച്ചു. ഇന്ന് വൈകീട്ട് കേരളത്തിലെ ജനങ്ങൾക്കൊപ്പമായിരിക്കുമെന്ന് അദ്ദേഹം മലയാളത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാട് കേരളത്തിലേക്കുള്ള കവാടം, കേരളത്തിലെ ഏക ‘എ ടീം’ ബി… | Boolokam