പാ ലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. To advertise here, അസോസിയേറ്റ് പ്രൊഫസർ ശമ്പളസ്‌കെയിൽ: ലെവൽ 13എ2 അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് I: ശമ്പളസ്‌കെയിൽ: ലെവൽ 12 അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് II: ശമ്പളസ്‌കെയിൽ: ലെവൽ 10, ലെവൽ 11 എന്നീ സ്‌കെയിലുകൾ പ്രകാരമുള്ള ശമ്പളം ലഭിക്കും. വിദ്യാഭ്യാസയോഗ്യത (എല്ലാ തസ്തികയ്ക്കും) ഫസ്റ്റ് ക്ലാസ്/ തത്തുല്യ ഗ്രേഡോടെ മെറ്റലർജിക്കൽ/മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് സയൻസ്/മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ്/മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ എൻജിനിയറിങ്/മെറ്റീരിയൽസ് എൻജിനിയറിങ്ങിലുള്ള ബി.ഇ/ബി.ടെക്കും അനുബന്ധ മേഖലയിലുള്ള പിഎച്ച്.ഡി.യും. പ്രവൃത്തിപരിചയം അസോസിയേറ്റ് പ്രൊഫസർക്ക് ആറുവർഷത്തെയും അസിസ്റ്റന്റ് പ്രൊഫസർക്ക് മൂന്നുവർഷത്തെയും പ്രവൃത്തി പരിചയമുണ്ടാകണം. പ്രായം അസോസിയേറ്റ് പ്രൊഫസർക്ക് 45 വയസ്സ് കവിയരുത്. അസിസ്റ്റന്റ് പ്രൊഫസർക്ക് 35-40 വയസ്സാണ് പ്രായപരിധി. അപേക്ഷ https://facap.iitpkd.ac.in/ എന്ന ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രിൽ 9. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.itpkd.ac.in (തൊഴിൽവാർത്തയിൽ പ്രസിദ്ധീകരിച്ചത്) Content Highlights: Recruitment for Associate and Assistant Professor positions at IIT Palakkad., Required qualification: BE/B.Tech in Metallurgical/Materials Science with a PhD., Experience required: 6 years for Associate, 3 years for Assistant Professor., Age limit: 35-45 years depending on the post. Published: 29 Mar 2026, 02:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലക്കാട് IIT-യിൽ അസോ.പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവ്, അപേക്ഷ ക്ഷണിച്ചു
M
MathrubhumiSource Link
about 1 month ago