പാലക്കാട്ടുതാഴം സംരക്ഷണഭിത്തി ഒരുമാസത്തിനകം പൂർത്തിയാകും

പാലക്കാട്ടുതാഴം സംരക്ഷണഭിത്തി ഒരുമാസത്തിനകം പൂർത്തിയാകും

പെരുമ്പാവൂർ :എ.എം. റോഡിൽ പാലക്കാട്ടുതാഴത്ത് ഇടിഞ്ഞുപോയ സംരക്ഷണഭിത്തി പുനർനിർമാണം തുടങ്ങി. ഒരുമാസത്തിനകം കരിങ്കൽഭിത്തി നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കും. കഴിഞ്ഞ ഒക്ടോബർ 27-നാണ് പാലക്കാട്ടുതാഴം പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുപോയത്. ഇതോടൊപ്പം കുടിവെള്ള വിതരണ പൈപ്പുകളും തകർന്നെങ്കിലും രണ്ടു ദിവസത്തിനകം പൈപ്പുകൾ പുനഃസ്ഥാപിച്ച് കുടിവെള്ളവിതരണം തുടങ്ങി. To advertise here, സർക്കാർ നടപടികളിലെ കാലതാമസം മൂലം സംരക്ഷണഭിത്തി നിർമാണം തുടങ്ങാൻ വൈകി. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് വിഭാഗം തയ്യാറാക്കിയ 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പ്രകാരമാണ് നിർമാണം തുടങ്ങിയത്. ആലുവ- മൂന്നാർ റോഡിൽ പാലക്കാട്ടുതാഴം തോടിന് കുറുകേ പെരുമ്പാവൂർ, കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പാലങ്ങളാണുള്ളത്. വൺവേയായി ഉപയോഗിച്ചിരുന്ന പഴയ പാലത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. ആലുവ, എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിലേക്ക്‌ പ്രവേശിക്കുന്നത് പഴയപാലം വഴിയായിരുന്നു. സംരക്ഷണഭിത്തി തകർന്നതോടെ ഇതുവഴി ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഹൈറേഞ്ച് മേഖലയിലേക്കുള്ള ദീർഘദൂര സഞ്ചാരികളും ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ ഇതുമൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. Published: 21 Apr 2026, 03:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കാട്ടുതാഴം സംരക്ഷണഭിത്തി ഒരുമാസത്തിനകം പൂർത്തിയാകും —… | Boolokam