പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ സുഹൃത്തായ അശ്വിൻ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. To advertise here, ഞായറാഴ്ച കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂന്നുപേരും. ഉത്സവം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കാണ് പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാൻ മൂന്നുപേരും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ ബൈക്ക് പരുത്തിപ്പുള്ളി വില്ലേജ് ഓഫീസിന് സമീപമുള്ള വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. Content Highlights: Tragic bike accident occurred in Paruthippully, Palakkad., Two individuals aged 23, Surjith and Akash, lost their lives., One survivor is currently in critical condition at Thrissur Medical College., The accident was caused by the bike losing control and hitting a wall. Published: 23 Mar 2026, 12:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലക്കാട്ട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
M
MathrubhumiSource Link
about 2 months ago