പാലക്കുന്ന് ക്ഷേത്രത്തിൽ പൂരംകുളിച്ചു; ഉത്രവിളക്ക് ഇന്ന്

പാലക്കുന്ന് ക്ഷേത്രത്തിൽ പൂരംകുളിച്ചു; ഉത്രവിളക്ക് ഇന്ന്

M
MathrubhumiSource Link
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന്റെ ഭാഗമായ പൂരംകുളി നടന്നു. ചൊവ്വാഴ്ച പകൽ പ്രധാന പള്ളിയറയ്ക്കുമുൻപിലെ പന്തലിൽ നിലവിളക്ക് കൊളുത്തി പണിക്കരുടെ നേതൃത്വത്തിൽ ആരംഭിച്ച പൂരക്കളി സന്ധ്യവരെ തുടർന്നു. ചെറിയ ഇടവേളയ്ക്കുശേഷം രാത്രി ഗണപതിവന്ദനം, നാടകം, യോഗി ആട്ടവും പൂർത്തിയാക്കി 'ആണ്ടും പള്ളും' പാടി പൊലിഞ്ഞ് തൊഴുതുകളിയോടെ രാത്രി പൂരക്കളി അവസാനിച്ചു. To advertise here, തുടർന്ന് പൂരംകുളി ചടങ്ങുകൾ ആരംഭിച്ചു. ബുധനാഴ്ചയാണ് ഉത്രവിളക്ക് ഉത്സവം. നർത്തകന്മാർ ദിക്ക് വന്ദനയ്ക്ക്‌ ശേഷം കർമികൾ മേലാപ്പും കുടയുമായി തിടമ്പുകളോടെ ക്ഷേത്രപ്രദക്ഷിണം പൂർത്തിയാക്കി 'ചുവടുമായ്ക്കൽ' നടത്തും. അനുബന്ധ ചടങ്ങുകൾക്കുശേഷം തിരുവായുധങ്ങൾ സമർപ്പിക്കുന്നതോടെ ഉത്രവിളക്ക് സമാപിക്കും. ഉച്ചയോടെ ഭണ്ഡാരവീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. രാത്രി ഭണ്ഡാരവീട്ടിൽ തെയ്യംകൂടും. വ്യാഴാഴ്ച പകൽ വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യക്കോലങ്ങൾ കെട്ടിയാടും. പൂബാണംകുഴി ക്ഷേത്രത്തിൽ പൂരംകുളി തച്ചങ്ങാട് : അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ വട്ട്ളക്കുളിക്കുശേഷം കരിപ്പോടി ആറാട്ടുകടവിലേക്ക്‌ പൂരംകുളി എഴുള്ളത്ത് പുറപ്പെട്ടു. ആറാട്ടുകടവിലെ പൂരംകുളിക്കുശേഷം തിരിച്ചെഴുന്നള്ളത്ത് ആരംഭിച്ചു. ഉത്രവിളക്കുത്സവത്തിന് ബുധൻ രാവിലെ 10 മുതൽ പൂരക്കളി. ഉച്ചയ്ക്ക് 12.30-ന് അന്നദാനം. രാത്രി 7.30-ന് എടമന ചാവടിയിലേക്ക് തിരുവായുധവും അരവത്ത് വളപ്പിൽ വീട് തറവാട്ടിലേക്ക് ഭണ്ഡാരവും തിരിച്ചെഴുന്നള്ളിക്കുന്നതോടെ പൂരോത്സവം സമാപിക്കും. Published: 01 Apr 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലക്കുന്ന് ക്ഷേത്രത്തിൽ പൂരംകുളിച്ചു; ഉത്രവിളക്ക് ഇന്ന് —… | Boolokam