കാസർകോട് : തളങ്കര പാലക്കുന്ന് ചീരുംബ ഭഗവതിക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന് കൊടിയേറി. നാഗേഷ് കാരണവർ, മഞ്ജു കാരണവർ, ക്ഷേത്ര സ്ഥാനികർ എന്നിവർ ചേർന്നാണ് ആറുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് കൊടിയേറ്റിയത്. ശുദ്ധികർമങ്ങളും കലശാട്ടും നടത്തി. തിങ്കളാഴ്ച വൈകീട്ട് ആറിന് സന്ധ്യാവേല, തുടർന്ന് ഭജന, രാത്രി എട്ടിന് പുഷ്പാർച്ചന, 8.30-ന് ഒരു തലയുള്ള സർപ്പക്കളം വരക്കൽ, ഒൻപതുമണിക്ക് ഭഗവതിസേവാസംഘത്തിന്റെ പൂരക്കളി, തുടർന്ന് എഴുന്നള്ളത്ത്, കലശം, താലിപ്പൊലി വാദ്യഘോഷങ്ങളുടെ കലശം എഴുന്നള്ളത്ത് എന്നിവിയുണ്ടാകും. To advertise here, തുടർന്ന് തമ്പുരാട്ടിമാരുടെ കളം കൈയേൽക്കലും ചൊവ്വാഴ്ച പുലർച്ചെ 3.30-ന് ഭൂതബലി ഉത്സവവുമുണ്ടാകും. Published: 23 Mar 2026, 02:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലക്കുന്ന് ചീരുംബ ഭഗവതിക്ഷേത്രം ഭരണി ഉത്സവത്തിന് കൊടിയേറി
M
MathrubhumiSource Link
about 2 months ago