പാലച്ചുവടിൽ വീടിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാലച്ചുവടിൽ വീടിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

M
MathrubhumiSource Link
കാക്കനാട് : പാലച്ചുവട് വ്യാസവിദ്യാലയ റോഡിലെ ജനവാസമേഖലയിൽ വീടിന് തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് നാടിനെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവമുണ്ടായത്. സ്വകാര്യ ട്രാവൽസ് സ്ഥാപനത്തിലെ ഡ്രൈവർമാർ താമസിക്കുന്ന വാടകവീടിനാണ് തീപിടിച്ചത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ താമസക്കാർ പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. To advertise here, നിമിഷങ്ങൾക്കകം വീടിന്റെ മേൽക്കൂരയിലേക്ക് അഗ്നി ആളിപ്പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൃക്കാക്കരയിൽനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. പഴയരീതിയിൽ ഓടു മേഞ്ഞവീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. വീടിന്റെ മുറ്റത്ത് പാർക്ക്‌ചെയ്തിരുന്ന ബൈക്കിനും വീട്ടുപകരണങ്ങൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷോട് സർക്കിറ്റാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. Published: 17 Mar 2026, 03:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലച്ചുവടിൽ വീടിന് തീപിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്… | Boolokam