മാലിന്യം തള്ളുന്നതിനെതിരേ പ്രതിഷേധം ശക്തം To advertise here, കോലഞ്ചേരി : വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ പുറ്റുമാനൂർ പാലത്തടം-ചാലിക്കര റോഡിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം ശക്തമായി. ഇതുവഴി മൂക്കുപൊത്താതെ കാൽനടയാത്രികർക്ക് പോകാനാകില്ല. വിവിധ കമ്പനികളിലേക്ക് പോകുന്നവർ ബൈക്കും കാറും നിർത്തി മാലിന്യം എറിഞ്ഞശേഷം വിട്ടുപോവുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുമാലിന്യങ്ങൾ മുതൽ അറവുശാലാ മാലിന്യംവരെ ഇവിടെ തള്ളുന്നുണ്ട്. പഞ്ചായത്ത് അധികൃതർ ഇനിയും നടപടി എടുക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. കഴിഞ്ഞ ഭരണസമിതി ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരേ വലിയ പിഴ ഈടാക്കുകയും പ്രത്യേക കർമസമിതികൾ രൂപവത്കരിച്ച് രാത്രികാല പട്രോളിങ് നടത്തുകയും ചെയ്തതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മാലിന്യം തള്ളൽ തുടങ്ങി. നിരവധിതവണ സൂചന നൽകിയിട്ടും പഞ്ചായത്ത് അധികൃതർ ഇടപെടുന്നില്ലെന്ന ആരോപണമുണ്ട്. Published: 23 Apr 2026, 02:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലത്തടം-ചാലിക്കര റോഡിൽ മാലിന്യം തള്ളിയ നിലയിൽ
M
MathrubhumiSource Link
17 days ago