പാലത്തിൽനിന്ന് ചാടിയ യുവതിയെ രക്ഷിച്ച് ഓട്ടോത്തൊഴിലാളികൾ

പാലത്തിൽനിന്ന് ചാടിയ യുവതിയെ രക്ഷിച്ച് ഓട്ടോത്തൊഴിലാളികൾ

M
MathrubhumiSource Link
പുത്തൂർ: ഏനാത്ത് പാലത്തിൽനിന്ന് കല്ലടയാറ്റിലേക്കു ചാടിയ 19-കാരിയെ സാഹസികമായി രക്ഷിച്ച് ഓട്ടോത്തൊഴിലാളികൾ. ഏനാത്ത് ബസ് സ്റ്റോപ്പ് ജങ്ഷനിലെ ഓട്ടോ ഡ്രൈവർമാരായ കുളക്കട രാജി മൻസിലിൽ ബി. റാഫി, മണ്ണടി കീഴൂട്ട് കോയിക്കൽവീട്ടിൽ സുനിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. To advertise here, ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. റാഫിയും സുനിലും ഓട്ടോ സ്റ്റാൻഡിലിരിക്കവേയാണ്, ഒരു യുവാവ് ഓടിവന്ന് യുവതി പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയെന്നും നീന്തലറിയുന്നവരുണ്ടെങ്കിൽ രക്ഷിക്കണമെന്നും അറിയിച്ചത്. ഓടിയെത്തി നോക്കിയപ്പോൾ, പാലം ബലപ്പെടുത്തൽ ജോലികളുടെ ഭാഗമായി തൂണിനോടു ചേർന്ന് നിർമിച്ചിരുന്ന ഇരുമ്പുകിണറിന്റെ മുകൾഭാഗത്ത് പിടിച്ചുകിടക്കുകയായിരുന്നു യുവതി. ഉടൻതന്നെ റാഫിയും സുനിലും പാലത്തിന്റെ വടക്കുവശത്തുകൂടി താഴേക്കിറങ്ങി യുവതി കിടക്കുന്ന ഭാഗത്തേക്ക് നീന്തിയെത്തി. ഒഴുക്കിൽ അടിഞ്ഞുകിടന്നിരുന്ന തടികളുടെ മുകളിലേക്കു കയറി ബാലൻസ് ചെയ്ത് നിന്നശേഷം യുവതിയെ എടുത്ത് അതിൽ കിടത്തി. അബോധാവസ്ഥയിലായിരുന്ന യുവതിയുടെ വയറ്റിൽ കൈകൊണ്ട് അമർത്തി പ്രാഥമിക ചികിത്സയും നൽകി. പാലത്തിനു മുകളിൽനിന്നവർ അഗ്നിരക്ഷാസേനയെ അറിയിച്ചതിനെത്തുടർന്ന് അടൂർ യൂണിറ്റ് സ്ഥലത്തെത്തി. സ്റ്റാൻഡിലെ മറ്റൊരു ഓട്ടോ ഡ്രൈവറായ കുളക്കട സ്വദേശി സുഭാഷ് ആംബുലൻസും വിളിച്ചുവരുത്തി. അഗ്നിരക്ഷാസേന പാലത്തിൽനിന്ന് താഴേക്ക് ഇറക്കിനൽകിയ വലയിൽ യുവതിയെ കയറ്റിക്കിടത്തി പുറത്തെത്തിച്ചു. യുവതിയെ ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതി അപകടനില തരണംചെയ്തതായാണ് വിവരം. Content Highlights: Two auto drivers, Rafi and Sunil, performed a daring rescue in the Kallada River., The 19-year-old victim was found clinging to a metal structure near the bridge pillar., Quick-thinking rescuers provided first aid to the unconscious victim before fire rescue teams arrived., The victim is currently stable after receiving treatment at a hospital in Adoor., The 2026 rescue highlights the importance of local community vigilance. Published: 02 Apr 2026, 08:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലത്തിൽനിന്ന് ചാടിയ യുവതിയെ രക്ഷിച്ച് ഓട്ടോത്തൊഴിലാളികൾ —… | Boolokam