പാലന്റീറിന്റെ മാവെൻ AI ഔദ്യോഗികമായി US സൈന്യത്തിന്റെ ഭാഗമാക്കും; നീക്കം വിമർശനങ്ങൾക്കിടെ

പാലന്റീറിന്റെ മാവെൻ AI ഔദ്യോഗികമായി US സൈന്യത്തിന്റെ ഭാഗമാക്കും; നീക്കം വിമർശനങ്ങൾക്കിടെ

M
MathrubhumiSource Link
ടെക്‌നോളജി ഡെസ്‌ക് Last Updated: 21 March 2026, 02:07 PM IST ക്ലോഡ് AI ടൂളാണ് മെവന്റെ സ്വീകാര്യതയും കൃത്യതയും വര്‍ധിപ്പിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പെന്റഗണുമായി ഇടയുകയും തുടര്‍ന്ന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്ത ആന്ത്രോപിക്കിന്റെ എഐ ടൂളാണിത്. പ്രതീകാത്മകചിത്രം | AFP, AI ഡിഫൻസ് ടെക് കമ്പനിയായ പാലന്റീറിന്റെ മാവെൻ നിർമിതബുദ്ധി (എഐ) സംവിധാനം ഔദ്യോഗികമായി യുഎസ് സൈന്യത്തിന്റെ ഭാഗമാക്കും. പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീവ് ഫെയ്ൻബർഗ് പെന്റഗൺ നേതൃത്വത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു. പാലന്റീറിന്റെ സാങ്കേതികവിദ്യയുടെ ദീർഘകാല ഉപയോഗം യുഎസ് സൈന്യത്തിലുടനീളം ഉറപ്പാക്കുന്നതാണ് നീക്കം. To advertise here, പാലന്റീറിന്റെ മാവെൻ സ്മാർട്ട് സിസ്റ്റം എല്ലാ മേഖലകളിലും ശത്രുക്കളെ കണ്ടെത്താനും പ്രതിരോധിക്കാനും ലക്ഷ്യം നിർണയിക്കാനും സൈനികർക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ നൽകുമെന്ന് മാർച്ച് ഒൻപതിന് പെന്റഗണിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും യുഎസ് സൈനിക കമാൻഡർമാർക്കും അയച്ച കത്തിൽ ഫെയ്ൻബർഗ് അവകാശപ്പെട്ടതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധമുഖത്ത് ഡാറ്റ വിശകലനം ചെയ്യുകയും ലക്ഷ്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് അടക്കമുള്ളവയ്ക്കാണ് യുഎസ് സൈന്യം മാവെൻ ഉപയോഗിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇറാനെതിരെ ആയിരക്കണക്കിന് ആക്രമണങ്ങൾ നടത്താൻ കഴിഞ്ഞത് ഇതിന്റെ പിന്തുണയോടെയാണെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ഔദ്യോഗികമായി സൈന്യത്തിന്റെ ഭാഗമാകുന്നതോടെ പാലന്റീറിന് ദീർഘകാല ഫണ്ടിങ് അടക്കം ലഭ്യമാക്കും. മാവെൻ എഐ സംവിധാനത്തിന്റെ മേൽനോട്ടം നാഷണൽ ജിയോസ്‌പേഷ്യൽ ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് 30 ദിവസത്തിനുള്ളിൽ പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓഫീസിലേക്ക് മാറ്റാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പാലന്റീറുമായുള്ള ഭാവി കരാറുകൾ ഇനി സൈന്യം നേരിട്ടാകും കൈകാര്യം ചെയ്യുക. വിഷയത്തിൽ പാലന്റീറും പെന്റഗണും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. അമേരിക്കൻ പ്രതിരോധ വകുപ്പുമായി സഹകരിച്ചതോടെ വരുമാനവും വിപണി മൂല്യവും കുതിച്ചുയർന്ന കമ്പനിയാണ് പാലന്റീർ. ഉപഗ്രഹങ്ങൾ, ഡ്രോണുകൾ, റഡാറുകൾ, സെൻസറുകൾ, രഹസ്യാന്വേഷണ റിപ്പോർട്ടുകൾ എന്നിവയിൽ നിന്നുള്ള ഭീമമായ അളവിലുള്ള ഡാറ്റ വേഗത്തിൽ വിശകലനം ചെയ്യാനും ശത്രു സൈനിക വാഹനങ്ങൾ, കെട്ടിടങ്ങൾ, ആയുധ ശേഖരങ്ങൾ എന്നിവ പോലുള്ള അപകടസാധ്യതകളോ ലക്ഷ്യങ്ങളോ തിരിച്ചറിയാൻ AI ഉപയോഗിക്കാനും മാവെന് കഴിയും. 2024 ൽ പാലന്റീറിന് 480 മില്യൺ (48 കോടി) ഡോളറിന്റെ കരാറാണ് പെന്റഗൺ നൽകിയത്. 2025 മെയ് മാസത്തിൽ പെന്റഗൺ കരാർ 1.3 ബില്യൺ (130 കോടി) ഡോളറായി ഉയർത്തി. ക്ലോഡ് AI ടൂളാണ് മെവന്റെ സ്വീകാര്യതയും കൃത്യതയും വർധിപ്പിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പെന്റഗണുമായി ഇടയുകയും തുടർന്ന് കരിമ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്ത ആന്ത്രോപിക്കിന്റെ എഐ ടൂളാണിത്. യുദ്ധരംഗത്ത് നിർമിത ബുദ്ധിയുടെ ഉപയോഗം സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് വിമർശനം ഉയരുന്നതിനിടെയാണ് മാവെൻ എഐ സംവിധാനം യു.എസ് ഔദ്യോഗികമായിത്തന്നെ സൈന്യത്തിന്റെ ഭാഗമാക്കുന്നത്. ചൈനയടക്കം അമേരിക്കയ്‌ക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. Content Highlights: Maven AI officially designated as a Pentagon program of record., Streamlines AI adoption and long-term funding for military operations., System utilizes satellite and drone data for rapid threat identification., Shift in oversight to the Chief Digital Artificial Intelligence Office., Addresses ethical concerns regarding AI-assisted weapons targeting. Published: 21 Mar 2026, 02:07 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലന്റീറിന്റെ മാവെൻ AI ഔദ്യോഗികമായി US സൈന്യത്തിന്റെ ഭാഗമാക… | Boolokam