പിറന്നാളാഘോഷം ഒഴിവാക്കി To advertise here, ചെമ്മരത്തൂർ : പിറന്നാളാഘോഷത്തിലെ ആർഭാടം ഒഴിവാക്കി പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് പിറന്നാൾകിറ്റ് നൽകി കുടുംബത്തിന്റെ മാതൃക. ചെമ്മരത്തൂരിലെ കൊമ്മിലോത്ത് ശ്രീജിത്ത്-അശ്വതി ദമ്പതിമാരുടെ മകൻ ഹെമിൻ എഹാന്റെ രണ്ടാംപിറന്നാളിനാണ് തിരുവള്ളൂർ, ആയഞ്ചേരി, വില്യാപ്പള്ളി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലുള്ള കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകിയത്. പാലിയേറ്റീവ് പ്രവർത്തകനായ അച്ഛൻ ശ്രീധരനോടോപ്പം ശ്രീജിത്ത്, അശ്വതി, ജിനീഷ് വള്ളിയാട്, ഇ.പി. ശ്രീജിത്ത്, നിരഞ്ജൻ കോവുക്കൽ, ശ്രീലേഷ് കോവുക്കൽ എന്നിവർ എല്ലാ വീടുകളിലുമെത്തി ഒരുമാസത്തേക്കുള്ള ഭക്ഷ്യകിറ്റ് കൈമാറി. Published: 07 Apr 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകി മാതൃകയായി
M
MathrubhumiSource Link
about 1 month ago