പാഴ്‌മരങ്ങൾ വളർന്ന് സംരക്ഷണഭിത്തി ഇടിയുന്നു; അമ്പലക്കടവ് പാലത്തിന് ഭീഷണി

പാഴ്‌മരങ്ങൾ വളർന്ന് സംരക്ഷണഭിത്തി ഇടിയുന്നു; അമ്പലക്കടവ് പാലത്തിന് ഭീഷണി

M
MathrubhumiSource Link
തുമ്പമൺ : തീരത്തുനിൽക്കുന്ന പാഴ്‌മരങ്ങളുടെ വേരുകൾ ഇറങ്ങി അമ്പലക്കടവ് പാലത്തിന്റെ സംരക്ഷണഭിത്തി ഇടിയുന്നു. പാലത്തിന്റെ തുമ്പമൺ കരയിലുള്ള സംരക്ഷണഭിത്തിയാണ് മരങ്ങൾ വളർന്ന് വേരുകൾ ഇറങ്ങി കരിങ്കൽ കെട്ട് തകർന്നിട്ടുള്ളത്. ഈ ഭാഗത്ത് മലവട്ടപോലെയുള്ള പാഴ് മരങ്ങൾ പാലത്തിന്റെ അനുബന്ധ റോഡിന്റെ അരികിലും സംരക്ഷണഭിത്തിക്ക് സമീപവും വളരുന്നതാണ് പാലത്തിന് ഭീഷണിയാവുന്നത്. കരയിലും സംരക്ഷണഭിത്തികളിലും ധാരാളം പാഴ്മരങ്ങളാണ് വളർന്നുനിൽക്കുന്നത്. വളരെ ദൂരത്തിൽവരെ വേരുകൾ പോവുകയും അതിൽനിന്ന് പൊട്ടിക്കിളിർത്ത് വലിയ മരമാവുകയും ചെയ്യുന്നതാണ് മലവട്ട ഇനത്തിൽപ്പെട്ട പാഴ്മരം. പന്തളം വലിയ പാലത്തിൽ ആൽമരവും സമീപത്തായി ഇത്തരം പാഴ്‌മരങ്ങളും വളർന്ന് നിൽക്കുന്നുണ്ട്. To advertise here, Published: 26 Mar 2026, 02:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാഴ്‌മരങ്ങൾ വളർന്ന് സംരക്ഷണഭിത്തി ഇടിയുന്നു; അമ്പലക്കടവ് പാ… | Boolokam