കണ്ണൂർ : നഗരത്തിലെ ബഹുനില പാർക്കിങ് സമുച്ചയം അടച്ചിട്ടതിനെതിരെ പ്രതിഷേധം. അടച്ചിട്ട പാർക്കിങ് കേന്ദ്രത്തിന് മുന്നിലും കോർപ്പറേഷൻ മേയർക്ക് മുന്നിലും പ്രതിഷേധമുണ്ടായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷന്റെയും മുൻ മേയറുടെയും അഴിമതിയുടെ നിത്യസ്മാരകം എന്ന ബാനർ ഉയർത്തിയാണ് ജനങ്ങളും നഗരസഭാ കൗൺസിലർമാരും പ്രതിഷേധിച്ചത്. പാർക്കിങ് കേന്ദ്രത്തിന് അനുവദിച്ച തുക ആരുടെ പോക്കറ്റിലാണ് പോയതെന്ന് യു.ഡി.എഫ്. വ്യക്തമാക്കണമെന്ന് പ്രതിഷേധിച്ചവർ ആവശ്യപ്പെട്ടു. സമരത്തിൽ പി.കെ. ശബരീഷ്, പി. അജയകുമാർ, സി. ധീരജ്, കെ.പി. പ്രശാന്ത്, കോർപ്പറേഷൻ കൗൺസിലർ വി.കെ. പ്രകാശിനി, യു. ബാബു ഗോപിനാഥ്, നഗരസഭാ കൗൺസിലർമാരായ കെ.പി. അനിൽകുമാർ, ഡോ. വത്സല, കെ. സരസ്വതി എന്നിവർ സംസാരിച്ചു. To advertise here, യോഗത്തിൽപരിഹാരം; ഉടൻ തുറക്കും-മേയർ കണ്ണൂർ : ജവാഹർ സ്റ്റേഡിയത്തിന് സമീപത്തെ വാഹനപാർക്കിങ് സമുച്ചയം ഉടൻ തുറക്കാൻ തീരുമാനം. വ്യാഴാഴ്ച കോർപ്പറേഷൻ അധികൃതർ കരാർ ഏജൻസി പ്രതിനിധികളുമായ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. അവസാനഘട്ട പ്രവൃത്തികൾ ബാക്കിയുണ്ട്. അത് പൂർത്തിയാക്കിയാലുടൻ കെട്ടിടം പാർക്കിങ്ങിനായി തുറന്നുനൽകുമെന്ന് മേയർ പി. ഇന്ദിര അറിയിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ കരാറുകാർ ആവശ്യപ്പെട്ട അധികതുക നൽകുന്നത് സംബന്ധിച്ച് സർക്കാരിന് കത്ത് നൽകാൻ തീരുമാനിച്ചു. സർക്കാരിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് തുക നൽകും. തീരുമാനം ഏജൻസി പ്രതിനിധികളും അംഗീകരിച്ചിട്ടുണ്ട്. ടെൻഡർ ഏറ്റെടുത്ത പുണെ ആസ്ഥാനമായ എജുസോഫ്റ്റ് എന്ന ഏജൻസി 60 ലക്ഷത്തോളം രൂപ കോർപ്പറേഷൻ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കരാറിലില്ലാത്ത തുക നൽകാനാവില്ലെന്ന് കോർപ്പറേഷൻ അറിയിച്ചതോടെയാണ് കരാറുകാർ ഇതിന് താഴിട്ടത്. കെട്ടിടടത്തിലെ ഇലക്‌ട്രിക് വയറുകളും മറ്റും എലി കടിച്ചുമുറിക്കുകയും ഉപകരണങ്ങൾ മോഷണം പോകുകയും ചെയ്തിരുന്നു. ഇതിനെല്ലാമായി അധിക തുക ചെലവായെന്നാണ് ഏജൻസിയുടെ വാദം. കെട്ടിടത്തിന് ഇലക്‌ട്രിക് എൻ.ഒ.സി. ലഭിച്ചു. ആദ്യഘട്ടത്തിലാണ് കെട്ടിടം തുറന്നുനൽകിയത്. അതിലെ പോരായ്മകൾ പരിഹരിക്കാനായുള്ള പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. അത് പൂർത്തിയാക്കിയാലുടൻ കെട്ടിടം തുറക്കുമെന്നും മേയർ പറഞ്ഞു. പാർക്കിങ് സമുച്ചയം പൂട്ടിയിട്ട വാർത്ത വന്നതോടെ വ്യാഴാഴ്ച ഇതിനെതിരേ എൽ.ഡി.എഫിന്റെയും എ.ഐ.വൈ.എഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു.
