പാർക്കിങ്ങിൽ വീർപ്പുമുട്ടി നഗരം

പാർക്കിങ്ങിൽ വീർപ്പുമുട്ടി നഗരം

M
MathrubhumiSource Link
കീറാമുട്ടിയായി കറുകച്ചാലിലെ അനധികൃത പാർക്കിങ് To advertise here, കറുകച്ചാൽ : നഗരത്തിലെ അനധികൃത പാർക്കിങ് ഒഴിവാക്കാൻ നടപടിവേണമെന്ന് നാട്ടുകാരും വ്യാപാരികളും. സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങൾ പോലുമില്ലാത്ത കറുകച്ചാലിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകളുടെ വാഹനങ്ങൾ റോഡരികിലും നടപ്പാതകളിലുമാണ് പാർക്കുചെയ്യുന്നത്. കടകൾക്ക് മുൻപിലും റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ നിരക്കുന്നതോടെ ഗതാഗതം തടസ്സപ്പെടും. മിക്ക സ്ഥാപനങ്ങൾക്കും പാർക്കിങിന് സൗകര്യമില്ല. വാഴൂർ, മണിമല, മല്ലപ്പള്ളി റോഡുകളുടെ വശങ്ങളിലാണ് വാഹനങ്ങൾ നിരത്തി പാർക്കുചെയ്യുന്നത്. ഇതൂമൂലം വഴിനടക്കാൻപോലും ബുദ്ധിമുട്ടാണ്. അനധികൃത പാർക്കിങ് ഒഴിവാക്കി ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് പോലീസും പഞ്ചായത്തും വ്യാപാരികളും ചേർന്ന് കഴിഞ്ഞവർഷം നടത്തിയ ചർച്ചയിൽ തീരുമാനമെടുത്തെങ്കിലും പിന്നീട് നടപ്പായില്ല. അണിയറപ്പടിഭാഗം മുതൽ ആരംഭിക്കുന്ന പാതയോരത്തെ പാർക്കിങ് പഞ്ചായത്ത് ജങ്ഷൻ കടന്ന് എൻ.എസ്.എസ്. പടിവരെ നീളുകയാണ്. Published: 16 Mar 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാർക്കിങ്ങിൽ വീർപ്പുമുട്ടി നഗരം — Mathrubhumi | Boolokam | Boolokam