പാർക്കുകളിലും ബീച്ചുകളിലും ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു

പാർക്കുകളിലും ബീച്ചുകളിലും ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു

M
MathrubhumiSource Link
ദുബായ് : എമിറേറ്റിലെ 600 പാർക്കിങ് സ്ഥലങ്ങളിലായി വൈദ്യുത വാഹന (ഇ.വി.) സൂപ്പർ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പുതിയപദ്ധതി പ്രഖ്യാപിച്ച് ദുബായ് മുനിസിപ്പാലിറ്റി. പൊതു പാർക്കുകൾ, ബീച്ചുകൾ, വിനോദ സൗകര്യങ്ങൾ എന്നിവിടങ്ങളിലായാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക. ഔട്ട്‌ഡോർ കായിക വിനോദകേന്ദ്രങ്ങൾ, നീന്തൽ, വാട്ടർഫ്രണ്ട് വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സമയം ചെലവഴിക്കുമ്പോൾ വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയും. 15 കോടി ദിർഹം മൂല്യമുള്ള പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി രണ്ടുവർഷത്തിനുള്ളിൽ 75 സ്റ്റേഷനുകളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. To advertise here, ഇമറാത്ത് ഇ.വി. ചാർജിങ് സ്റ്റേഷൻസ് കമ്പനിയുമായി (യു.എ.ഇ.വി.) സഹകരിച്ചാണ് സംരംഭം നടപ്പാക്കുക. സുസ്ഥിരതയെ പിന്തുണയ്ക്കുകയും എമിറേറ്റിലുടനീളമുള്ള താമസക്കാരുടെയും സന്ദർശകരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. 2040 ഗ്രീനറി ആൻഡ് പാർക്‌സ് സ്ട്രാറ്റജിക്ക് അനുസൃതമായി പൊതുയിടങ്ങളിലെ വാഹന ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലാണ് മുനിസിപ്പാലിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത സൗകര്യങ്ങളിലേക്കുള്ള പ്രവേശനക്ഷമത ഉയർത്തുന്നതിലൂടെ ഉപയോക്തൃ സംതൃപ്തിയും വർധിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. സുസ്ഥിര ഗതാഗത തിരഞ്ഞെടുപ്പുകൾ സ്വീകരിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലും സംരംഭം മികച്ച സംഭാവനകൾ നൽകും. സുസ്ഥിരനഗര അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ സ്വകാര്യമേഖലയുടെ പങ്കാളിത്തമാണ് യു.എ.ഇ.വി.യുമായുള്ള സഹകരണത്തെ സൂചിപ്പിക്കുന്നത്. എമിറേറ്റിലെ സൗകര്യപ്രദമായ വാഹന ചാർജിങ് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സംരംഭം മുൻഗണന നൽകുമെന്ന് യു.എ.ഇ. ഊർജ, അടിസ്ഥാന, സൗകര്യവികസന മന്ത്രാലയത്തിലെ എനർജി ആൻഡ് പെട്രോളിയം അഫയേഴ്സ് അണ്ടർസെക്രട്ടറിയും യു.എ.ഇ.വി. ചെയർമാനുമായ എൻജിനിയർ ഷാരിഫ് അൽ ഒലമ പറഞ്ഞു. ദുബായ് മുനിസിപ്പാലിറ്റിയുമായുള്ള പങ്കാളിത്തത്തിലൂടെ പാർക്കുകൾ, മാർക്കറ്റുകൾ, പൊതു സൗകര്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഇ.വി. ചാർജിങ് സൗകര്യങ്ങൾ വിപുലീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംയോജിതവും സുരക്ഷിതവുമായ ഭാവിക്ക് അനുയോജ്യമായ അടിസ്ഥാന ഗതാഗതസൗകര്യങ്ങൾ വികസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ. ബദ്ർ അൻവഹി പറഞ്ഞു. പാർക്കുകളിലും ബീച്ചുകളിലുമുടനീളം ഇ.വി. ചാർജിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ ദൈനംദിന ജീവിതത്തിൽ കൂടുതൽ പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പുകൾ നടത്താനും പ്രേരിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈദ്യുത വാഹനങ്ങൾക്കായുള്ള ആഗോള വിപണിയായി യു.എ.ഇ.യെ മാറ്റുന്നതിന് സംരംഭം നിർണായകമാകും. 2050-ഓടെ മൊത്തംവാഹനങ്ങളുടെ 50 ശതമാനവും വൈദ്യുതവാഹനങ്ങളാക്കി മാറ്റാനുള്ള ദേശീയ അഭിലാഷങ്ങൾക്കും ഗുണകരമാകും. ശുദ്ധോർജ പരിവർത്തനം, സ്മാർട്ട് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വേഗത്തിലാക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സംരംഭം ഫലപ്രദമാകും. സ്വകാര്യ മേഖലാസ്ഥാപനങ്ങൾ, നിക്ഷേപകർ, നവീകരണം എന്നിവയിൽ അധിഷ്ഠിതമായ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി ഭാവി അടിസ്ഥാനസൗകര്യങ്ങൾ രൂപപ്പെടുത്തുന്നത്. സാങ്കേതികവിദ്യ, സുസ്ഥിരത, സേവനമികവ്, പ്രവർത്തന കാര്യക്ഷമത, പാരിസ്ഥിതിക ആഘാതം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് പങ്കാളിത്തങ്ങളിൽ ഏർപ്പെടുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാർക്കുകളിലും ബീച്ചുകളിലും ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്ന… | Boolokam