മല്ലപ്പള്ളി(കോട്ടയം): യാത്രാ വിവരണവും ജീവചരിത്രവുമൊക്കെ പുസ്തകരൂപത്തിലാക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തനാവുകയാണ് ജില്ലാ ആസൂത്രണസമിതി അംഗവും ജില്ലാപഞ്ചായത്ത് മുൻഅംഗവുമായ എസ്.വി. സുബിൻ. To advertise here, പത്തുവർഷമായി സി.പി.എം. ഉപരികമ്മിറ്റികൾക്ക് നൽകിയിട്ടും പരിഗണിക്കാത്ത പരാതികൾ പുസ്തകരൂപത്തിലാക്കി വിതരണംചെയ്യുമെന്നാണ് മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗംകൂടിയായ ഇദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യപടിയായി സി.പി.എം. സംസ്ഥാന, ജില്ലാ, ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് കവർപേജ് നൽകും. ഏപ്രിൽ അഞ്ചിന് പുസ്തകം പ്രകാശനംചെയ്യുമെന്ന് അറിയിപ്പിൽ പറയുന്നു. സ്ത്രീപീഡനം, സാമ്പത്തിക തിരിമറി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക അരാജകത്വം, മദ്യപാനം, ഇടതുനയങ്ങളിൽനിന്ന് പിന്നാക്കം പോകൽ, എൽ.ഡി.എഫ്. സ്ഥാനാർഥികളെ പരാജയപ്പെടുത്തൽ, സഹകരണ പ്രസ്ഥാനങ്ങളെ തകർത്തത്, മണ്ണെടുപ്പും പണസമ്പാദനവും, വികസന പദ്ധതികളും പണസമ്പാദനവും, പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ സാമ്പത്തിക തട്ടിപ്പ്, കമ്യൂണിസ്റ്റ് മൂല്യം ഇല്ലാത്തവരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയത്, യു.ഡി.എഫ്., ബി.ജെ.പി. അവിശുദ്ധബന്ധം എന്നിവയ്ക്കുപുറമേ വ്യക്തിപരമായി നശിപ്പിക്കുവാൻനടത്തുന്ന പ്രവർത്തനം തുടങ്ങിയവയാണ് ഉള്ളടക്കമെന്ന് സുബിൻ പറയുന്നു. ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളുടെ പ്രവർത്തനങ്ങളാണ് ഇതിവൃത്തം. അതിനിടെ വോട്ടെടുപ്പ് കഴിയുന്നതുവരെ പ്രകാശനം നീട്ടിവെക്കാൻ സമ്മർദ്ദമാരംഭിച്ചിട്ടുണ്ട്. ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുബിൻ, ബിന്ദു ചാത്തനാട്ട് എന്നിവർ കഴിഞ്ഞദിവസം കത്തുനൽകിയിരുന്നു. Content Highlights: CPM leader SV Subin documents 10 years of ignored complaints into a book., The book exposes corruption, financial irregularities, and moral misconduct within the party., Publication is scheduled for April 5 despite internal pressure to delay., Subin and Bindu Chathanat have formally requested to be removed from the Area Committee. Published: 28 Mar 2026, 07:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാർട്ടിക്കയച്ച പരാതികൾ പുസ്തകമാക്കി സിപിഎം നേതാവ്; വോട്ടെടുപ്പ് കഴിയുംവരെ പ്രകാശനം നീട്ടാൻ സമ്മർദം
M
MathrubhumiSource Link
about 1 month ago