പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ എ.ഐ.സി.സി.യുടെ ‘കർണാടക മോഡൽ’; പ്രത്യേക ‘ദൗത്യസംഘം’ കേരളത്തിലെത്തി

പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ എ.ഐ.സി.സി.യുടെ ‘കർണാടക മോഡൽ’; പ്രത്യേക ‘ദൗത്യസംഘം’ കേരളത്തിലെത്തി

M
MathrubhumiSource Link
തിരുവനന്തപുരം: സ്ഥാനാർഥിനിർണയത്തിനുശേഷം മണ്ഡലങ്ങളിലുള്ള തർക്കങ്ങളും വിമതപ്രശ്നങ്ങളും തീർക്കാൻ പ്രത്യേകം ദൗത്യസംഘത്തെ നിയോഗിച്ച് എ.ഐ.സി.സി.. കർണാടകയിലും തെലങ്കാനയിലും പരീക്ഷിച്ച് വിജയിച്ചരീതിയാണ് കേരളത്തിലും നടപ്പാക്കുന്നത്. To advertise here, 40 മണ്ഡലങ്ങളിലേക്കുള്ള നിരീക്ഷകർ കേരളത്തിലെത്തി. ഇവർക്കുള്ള ദൗത്യം കെ.പി.സി.സി. ആസ്ഥാനത്ത് എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാ ദാസ്‌മുൻഷി എന്നിവരുടെ നേതൃത്വത്തിൽ നിശ്ചയിച്ചുനൽകി. തെലങ്കാന, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ എന്നിവരങ്ങുന്നതാണ്സംഘം. വോട്ടെടുപ്പുവരെ ഇവർ മണ്ഡലങ്ങളിലുണ്ടാകും. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിക്കുക, കോൺഗ്രസ് അനുകൂലസാഹചര്യം ഉറപ്പാക്കുക, പ്രചാരണപ്രവർത്തനം ഏകോപിക്കുക തുടങ്ങിയവയാണ് പ്രധാന ദൗത്യം. ഭരണംകിട്ടുമ്പോൾ, സ്ഥാനാർഥിത്വം കിട്ടാത്തവരെ പരിഗണിക്കണമെന്നും പ്രധാനപ്പെട്ട ചുമതലകൾ നൽകണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് പദവി നൽകുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നിരീക്ഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും. വിമത വെല്ലുവിളി ഉയർത്തുന്ന മണ്ഡലങ്ങളിൽ അത്തരക്കാരെ പിന്തിരിപ്പിക്കാനും ഇടപെടലുണ്ടാകും. കർണാടകയിലും തെലങ്കാനയിലും ഭരണംനേടാൻ എ.ഐ.സി.സി.യുടെ 'നിരീക്ഷണ' പരീക്ഷണം ഗുണംചെയ്തെന്നാണ് വിലയിരുത്തൽ. പാർട്ടിഘടകങ്ങളുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട പ്രശ്നങ്ങൾ നിരീക്ഷകസംഘം കണ്ടെത്തി എ.ഐ.സി.സി., കെ.പി.സി.സി. നേതൃത്വത്തെ അറിയിക്കും. ഗൃഹസന്ദർശനം, പ്രചാരണസാമഗ്രികളുടെ വിതരണം എന്നിവ ബൂത്തുതലത്തിൽ കൃത്യമായി എത്തുന്നുണ്ടോയെന്നും പരിശോധിക്കും. പ്രദേശത്തെ സാമൂഹ്യ-ജാതിമത സാഹചര്യങ്ങളും വിലയിരുത്തും. അട്ടിമറിയോ, അസ്വാരസ്യമോ ശ്രദ്ധയിൽപ്പെട്ടാൽ നേതൃത്വത്തിന്റെ ഇടപെടൽ ഉറപ്പാക്കാനുള്ള നടപടികളും ഇവർ സ്വീകരിക്കും. Content Highlights: AICC deploys special observers to resolve internal candidate disputes in Kerala., Strategy modeled after successful campaigns in Karnataka and Telangana., Observers will oversee booth-level campaigning and candidate reconciliation., Future party positions promised to those sidelined during candidate selection. Published: 23 Mar 2026, 04:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ എ.ഐ.സി.സി.യുടെ ‘കർണാടക മോ… | Boolokam