പാർട്‌സുകൾ എത്തുന്നില്ല; ബ്രിട്ടനിൽ ജഗ്വാർ ലാൻഡ് റോവർ വാഹനങ്ങളുടെ ഉത്പാദനം തടസ്സപ്പെട്ടു

പാർട്‌സുകൾ എത്തുന്നില്ല; ബ്രിട്ടനിൽ ജഗ്വാർ ലാൻഡ് റോവർ വാഹനങ്ങളുടെ ഉത്പാദനം തടസ്സപ്പെട്ടു

M
MathrubhumiSource Link
Auto Desk Last Updated: 29 March 2026, 09:58 PM IST ഇന്ത്യയില്‍ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ ലഭ്യതയെയും ഇതു ബാധിച്ചേക്കാം. photo: Jaguar Land Rover  മുംബൈ: ജഗ്വാർ ലാൻഡ് റോവറിന്റെ ബ്രിട്ടനിലെ സൊലിഹൾ ഫാക്ടറിയിൽ ഉത്പാദനം തടസ്സപ്പെട്ടതായി റിപ്പോർട്ട്. ഘടകങ്ങളുടെ ലഭ്യതക്കുറവാണ് നിർമാണം നിർത്തിവെക്കാൻ കാരണമായി പറയുന്നത്. To advertise here, അതേസമയം, ഏതെല്ലാം ഘടകങ്ങൾക്കാണ് ക്ഷാമമുള്ളതെന്നതിൽ വ്യക്തതയില്ല. ജഗ്വാർ ലാൻഡ് റോവറിന്റെ ആഗോളതലത്തിൽ പ്രധാന നിർമാണശാലയാണിത്. റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് എന്നിവയുൾപ്പെടെ ഇവിടെയാണ് നിർമിക്കുന്നത്. ആഗോളതലത്തിൽ വാഹനഘടകങ്ങളുടെ വിതരണ ശൃംഖലയിലുണ്ടായിരിക്കുന്ന സമ്മർദമാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ജഗ്വാർ ലാൻഡ് റോവർ വാഹനങ്ങളുടെ ലഭ്യതയെയും ഇതു ബാധിച്ചേക്കാം. ബ്രിട്ടനിൽനിന്നാണ് ഇന്ത്യയിലേക്കുള്ള വാഹനങ്ങളുടെ അസംബ്ലിങ്ങിനായുള്ള സി.കെ.ഡി. കിറ്റുകൾ എത്തുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട് പോലുള്ള മോഡലുകളുടെ കാത്തിരിപ്പ് നീണ്ടേക്കാം. Content Highlights: JLR production suspended at the key Solihull facility due to supply chain constraints., Impacts the manufacturing of flagship models like Range Rover and Range Rover Sport., Potential delays for CKD kit shipments to India, leading to longer waiting periods. Published: 29 Mar 2026, 09:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാർട്‌സുകൾ എത്തുന്നില്ല; ബ്രിട്ടനിൽ ജഗ്വാർ ലാൻഡ് റോവർ വാഹനങ… | Boolokam