പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തുന്ന ആമസോൺ പ്രൈം വെബ് സീരീസ് 'സ്റ്റോം' ഫസ്റ്റ് ലുക്ക് ടീസർ പുറത്തിറങ്ങി. ബോളിവുഡ് സൂപ്പർതാരം ഹൃത്വിക് റോഷൻ ആദ്യ നിർമാണസംരംഭമെന്ന പ്രത്യേക 'സ്റ്റോമി'നുണ്ട്. സ്ത്രീകേന്ദ്രിതമായ പരമ്പരയിൽ പാർവതിക്ക് പുറമേ സബാ ആസാദ്, അലയ എഫ്, സൃഷ്ടി ശ്രീവാസ്തവ, രാമ ശർമ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. To advertise here, മുറിവുകളും സ്വപ്‌നങ്ങളും രഹസ്യങ്ങളും പേറുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് വെബ് സീരീസ് പറയുന്നത്. മുംബൈ പശ്ചാത്തലമായാണ് 'സ്റ്റോം' ഒരുക്കിയിരിക്കുന്നത്. എച്ച്ആർഎക്‌സ് ഫിലിംസിന്റെ ബാനറിൽ ഹൃത്വിക് റോഷനും ഇഷാൻ റോഷനുമാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. അജിത്പാൽ സിങ് സംവിധാനംചെയ്യുന്ന പരമ്പരയുടെ സ്ട്രീമിങ് തീയതി പുറത്തുവിട്ടിട്ടില്ല. അജിത്പാൽ സിങ്ങും ഫ്രാങ്കോയിസ് ലുണലും സ്വാതി ദാസുമാണ് രചന. സോഷ്യൽ ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് സീരീസ്. Content Highlights: First look teaser of Amazon Prime web series 'Storm' released. Features an ensemble cast including Parvathy Thiruvothu, Saba Azad, and Alaya F, Marks the debut production venture for Bollywood star Hrithik Roshan under HRX Films. A social thriller set in Mumbai exploring the lives of five women Published: 24 Mar 2026, 10:08 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പാർവതി തിരുവോത്ത് പ്രധാനവേഷത്തിൽ; നിർമാണം ഹൃത്വിക് റോഷൻ, 'സ്‌റ്റോം' ഫസ്റ്റ്‌ലുക്ക് പുറത്ത്
M
MathrubhumiSource Link
about 2 months ago