വെള്ളിയാങ്കല്ല് റെഗുലേറ്റർ To advertise here, തൃത്താല : കഴിഞ്ഞ രണ്ടുപ്രളയങ്ങളിലായി തകർന്നുവീണ വെള്ളിയാങ്കല്ലിന്റെ പാർശ്വഭിത്തി നിർമാണം പുരോഗമിക്കുന്നു. രണ്ടുമാസം മുൻപാണ് നിർമാണം തുടങ്ങിയത്. റെഗുലേറ്ററിന്റെ പടിഞ്ഞാറുഭാഗത്തെ പാർശ്വഭിത്തിയാണ് മഴയിൽ തകർന്നുവീണത്. ഇതേത്തുടർന്ന് ഈഭാഗത്തെ ഷട്ടറുകൾ ഉയർത്തിയിരുന്നില്ല. വേനലാരംഭത്തിൽ ഷട്ടറുകൾ താഴ്ത്തിയതോടെയാണ് പാർശ്വഭിത്തിയുടെയും ഏപ്രണുകളുടെയും നിർമാണം തുടങ്ങിയത്. 27 ഷട്ടറുകളാണ് െറഗുലേറ്ററിനുള്ളത്. ഷട്ടറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തോടുചേർന്ന് കോൺക്രീറ്റിൽ പാർശ്വഭിത്തി നിർമിച്ചിരുന്നു. ഇതാണ് മഴയിൽ തകർന്നുവീണത്. തകർന്ന ഭാഗങ്ങളിൽ മണൽച്ചാക്കുകൾ ഉപയോഗിച്ച് താത്കാലിക സംരക്ഷണഭിത്തി നിർമിച്ചിരുന്നു. മഴ കനക്കുമ്പോൾ തൃത്താലക്കാരുടെ മനസ്സിൽ ഭീതിയേറും. കരയിടിഞ്ഞുപോകുന്നതാണ് പ്രശ്നം. 26 ഷട്ടറുകൾ മാത്രമാണ് മഴക്കാലത്ത് തുറന്നുവെക്കാനാവുക. പാർശ്വഭിത്തി നിർമാണം പൂർത്തിയായാലേ മുഴുവൻ ഷട്ടറുകളും മഴക്കാലത്ത് തുറക്കാനാവൂ. 33.40 കോടി രൂപയ്ക്കാണ് റെഗുലേറ്റർ അറ്റകുറ്റപ്പണി നടത്തുന്നത്. പാലത്തോടുചേർന്ന് പുഴയിൽ സ്ഥാപിച്ച ഏപ്രണുകളുടെ അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടക്കുന്നുണ്ട്. Published: 08 Apr 2026, 03:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
