പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ചു; രണ്ടുപേർക്ക് പരിക്ക്

കളമശ്ശേരി : നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ കളമശ്ശേരി ഞാലകം ജുമാമസ്ജിദിന് സമീപം ബുധനാഴ്ച മൂന്നോടെയായിരുന്നു അപകടം. കളമശ്ശേരി ഭാഗത്തുനിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് നിയന്ത്രണം നഷ്ടപ്പെട്ട് 315-ാം നമ്പർ മെട്രോത്തൂണിലേക്ക് ഇടിച്ചുകയറിയത്. To advertise here, ഡ്രൈവർ കുമ്പളം അറയ്ക്കൽ വീട്ടിൽ അഹാദ് അൻവറി (20) ന്റെ കാൽ വാഹനത്തിൽ കുടുങ്ങിപ്പോയി. അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒപ്പമുണ്ടായിരുന്ന ആൾക്ക് കാര്യമായ പരിക്കില്ല. രണ്ടുപേരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പിക്കപ്പ് വാനിന്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. Published: 23 Apr 2026, 02:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിക്കപ്പ് വാൻ മെട്രോ തൂണിലിടിച്ചു; രണ്ടുപേർക്ക് പരിക്ക് — M… | Boolokam