ചിറക്കടവ് : പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചിറക്കടവ് എസ്.ആർ.വി. വളവിൽ വാഹനാപകടം. തിങ്കളാഴ്ച വൈകീട്ട് മഴസമയത്ത് റോഡിൽനിന്ന് തെന്നിമാറിയ പിക്കപ്പ് വാൻ എതിർവശത്തേക്ക് പാഞ്ഞ് ക്രാഷ് ബാരിയറിൽ ഇടിച്ചുനിന്നു. ആർക്കും പരിക്കില്ല. To advertise here, ചിറക്കടവ് എസ്.ആർ.വി. വളവിൽ അടുത്തിടെ നിരവധി അപകടങ്ങളാണ് നടന്നത്. സ്വകാര്യബസും കാറും കൂട്ടിയിടിച്ച അപകടം അടുത്തിടെയായിരുന്നു. മുൻപ് ചരക്കുലോറിയും കാറുകളും ഇവിടെ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയും നടപ്പാതയിലെ വേലി തകർക്കുകയും ചെയ്തിട്ടുണ്ട്. ഹൈവേ ആയി നവീകരിച്ചപ്പോഴും വളവ് കുറയാത്തതാണ് അപകടകാരണം. മണിമല ഭാഗത്തുനിന്ന് വരുമ്പോൾ ഇറക്കം കൂടിയാണ് എസ്.ആർ.വി. വളവിൽ. ഇതേ ഭാഗത്തുതന്നെ മറ്റൊരു റോഡ് ഹൈവേയിലേക്ക് പ്രവേശിക്കുന്നുമുണ്ട്. ഈ റോഡിൽനിന്ന് ഹൈവേയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോഴും അവിടേക്ക് കയറുമ്പോഴും അപകടസാധ്യതയേറെയാണ്. വളവിൽ റോഡ് വന്നുചേരുന്നത് ദൃശ്യമല്ല. മാത്രമല്ല, മുന്നറിയിപ്പ് നൽകുന്ന വ്യക്തമായബോർഡുകളും ഇവിടെയില്ല. Published: 31 Mar 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പിക്കപ്പ് വാൻ റോഡിൽ തെന്നി ക്രാഷ്ബാരിയറിൽ ഇടിച്ചു
M
MathrubhumiSource Link
about 1 month ago