പിടികൊടുക്കാതെ മുട്ടക്കൊമ്പൻ; പരിചിതപ്രദേശത്തുകൂടി നീക്കം അതിവേഗം, മയക്കുവെടിവെക്കാൻ സാധിച്ചില്ല

പിടികൊടുക്കാതെ മുട്ടക്കൊമ്പൻ; പരിചിതപ്രദേശത്തുകൂടി നീക്കം അതിവേഗം, മയക്കുവെടിവെക്കാൻ സാധിച്ചില്ല

M
MathrubhumiSource Link
സുൽത്താൻബത്തേരി (വയനാട്): വടക്കനാട് പ്രദേശത്ത് ഭീതിപരത്തുകയും യുവകർഷകനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പ(താത്തൂർ ടസ്‌കർ-1)നെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഫലംകണ്ടില്ല. പകൽമുഴുവൻ ആന ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും മയക്കുവെടിവെക്കാൻ സാധിച്ചില്ല. ആന അതിവേഗം നീങ്ങിമാറുന്നതും പരിചിതമായ പ്രദേശമായതും ആനയുടെ ബുദ്ധിയുമാണ് ഇന്നത്തെ ദൗത്യം പരാജയപ്പെട്ടതിന് കാരണമെന്ന് ദൗത്യത്തിന് നേതൃത്വംനൽകുന്ന വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ മാധ്യമങ്ങളോട് പറഞ്ഞു. To advertise here, ഒരേദിശയിലേക്ക് പോകാതെ വളഞ്ഞുപുളഞ്ഞും (സിഗ്‌സാഗ്) അടിക്കാടുകൾക്കുള്ളിൽ പതുങ്ങിയുമായിരുന്നു ആനയുടെ പോക്ക്. വ്യാഴാഴ്ച ആനയുടെ ലൊക്കേഷൻ തിരിച്ചറിയുകയും ട്രാക്ക് ചെയ്യുകയുമായിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ അനുകൂലമായ പ്രദേശത്തേക്ക് മാറ്റാൻശ്രമിച്ചു. ആനയുടെ വേഗംമൂലം അതിന് കഴിഞ്ഞില്ല. പ്രവചനാതീതമായ നീക്കമാണ് ആനയിൽനിന്നുണ്ടാകുന്നത്. അടുത്തശ്രമത്തിൽ ആനയെ പിടികൂടാനാകുമെന്നാണ് കരുതുന്നത്. വെള്ളിയാഴ്ചയിലെ നടപടികൾ പരിശോധിച്ചശേഷം അടുത്ത ശ്രമം ആസൂത്രണംചെയ്യുമെന്നും വരുൺ ഡാലിയ പറഞ്ഞു. പുലർച്ചെ അഞ്ചുമുതൽ വള്ളുവാടി റോഡിൽനിന്ന് ഒരുകിലോമീറ്ററോളം മാറി പുതുവീട് ഉന്നതിക്കും നീലഞ്ചിറയ്ക്കും ഇടയിലുള്ള വനത്തിലായിരുന്നു മുട്ടിക്കൊമ്പൻ ഉണ്ടായിരുന്നത്. തെർമൽഡ്രോൺ ഉപയോഗിച്ചുംമറ്റും ആന നിരീക്ഷണത്തിലായിരുന്നു. ആറുദിവസമായി തുടരുന്ന ദൗത്യം ആറുദിവസമായി തുടരുന്ന ദൗത്യത്തിൽ സാഹചര്യങ്ങൾ അനുകൂലമായാൽ മുട്ടിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാനുറച്ചായിരുന്നു ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കാടുകയറിയത്. മുട്ടിക്കൊമ്പന്റെ കൂടെ മറ്റൊരു ആനയുണ്ടായിരുന്നെങ്കിലും പടക്കംപൊട്ടിച്ചതോടെ കൂടെയുള്ള ആന കൂടുതൽ കാട്ടിലേക്ക് കയറുകയും മുട്ടിക്കൊമ്പൻ ചോലയുടെ ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. 80 അംഗ ദൗത്യസംഘം പലസംഘങ്ങളായി തിരിഞ്ഞ് ഈ ഭാഗം വളഞ്ഞു. വള്ളുവാടി റോഡിലും വനപാലകർ തോക്കേന്തി നിരീക്ഷണം നടത്തി. ആന കയറിവരാൻ സാധ്യതയുള്ളതിനാൽ റോഡിലുണ്ടായിരുന്നവരെ മാറ്റി. നാല് കുങ്കിയാനകളെയും വനത്തിൽ വിവിധ ഭാഗങ്ങളിലായി ഒരുക്കിനിർത്തിയിരുന്നു. ആന ഇടയ്ക്ക് ഓടുകയും നിൽക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു. മയക്കുവെടിവെക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും ആനയെ അടുത്തുകിട്ടിയില്ല. ചുരുങ്ങിയത് മുപ്പത് മീറ്ററെങ്കിലും ദൂരത്തിൽ ആനയെ കിട്ടിയാലേ വെടിവെക്കാനാകുമായിരുന്നുള്ളൂ. അടിക്കാടുകൾ തിങ്ങിനിറഞ്ഞതിനാലും കാഴ്ചമറയ്ക്കുന്നതിനാലും ആനയുടെ അടുത്തേക്ക് ദൗത്യസംഘത്തിന് എത്താനാവാത്ത സ്ഥിതിയുമുണ്ടായി. മണിക്കൂറുകളോളം ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച ദൗത്യസംഘം കാട്ടിൽ തുടരുകയായിരുന്നു. ഉച്ചയായതോടെ വെയിൽ കനത്തതുംമറ്റും കണക്കിലെടുത്ത് മയക്കുവെടിവെക്കുന്നത് വൈകുന്നേരത്തേക്ക് മാറ്റി. എന്നാൽ, വൈകീട്ട് അഞ്ചോടെ ആന നീലഞ്ചിറയിൽനിന്ന് പുതുവീട് ഉന്നതിക്ക് സമീപത്തുകൂടി റോഡ് മുറിച്ചുകടന്ന് വനാതിർത്തിയിലെ കിടങ്ങും കടന്ന് കാട്ടിലേക്ക് പോവുകയായിരുന്നു. ഇതോടെയാണ് ആറാംദിനത്തിലെ ദൗത്യം അവസാനിപ്പിച്ചത്. ആന ഈ ഭാഗത്തേക്ക് നീങ്ങുന്നത് മനസ്സിലാക്കി റോഡിലെ ഗതാഗതം കുറച്ചുനേരം തടഞ്ഞു. വിശ്രമമില്ലാതെ ആനയ്ക്ക് പിന്നാലെ ദൗത്യസംഘം സുൽത്താൻബത്തേരി: മുട്ടിക്കൊമ്പനെ ലൊക്കേറ്റ് ചെയ്തതുമുതൽ 24 മണിക്കൂറോളംനീണ്ട ദുഷ്കരമായ ദൗത്യത്തിൽ വിശ്രമമില്ലാതെ ദൗത്യസംഘം. 80 മുതൽ 90 വരെ ജീവനക്കാരും ഓഫീസർമാരുമാണ് ദൗത്യസംഘത്തിലുണ്ടായിരുന്നത്. ആനയെ കണ്ടെത്തിയതുമുതൽ തെർമൽഡ്രോൺ ഉപയോഗിച്ചും അല്ലാതെയും പിന്തുടരുകയായിരുന്നു ദൗത്യസംഘം. അതിവേഗം നീങ്ങുന്ന ആനയ്ക്ക് പിന്നാലെ പോകുന്നതിനിടെ മിക്ക അംഗങ്ങളും വിശ്രമിക്കുകപോലും ചെയ്യാതെയാണ് ദൗത്യത്തിൽ പങ്കെടുത്തതെന്നും അവരെ അഭിനന്ദിക്കുന്നതായും വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ പറഞ്ഞു. ഏഴുവർഷത്തോളമായി ഈ മേഖലയിൽ വിഹരിക്കുന്ന മുട്ടിക്കൊമ്പന് പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുണ്ട്. പ്രത്യേക സ്ഥലങ്ങളിൽ കൊങ്ങിണികൾ ഉൾപ്പെടെയുള്ള അടിക്കാടുകൾക്കുള്ളിൽ മറഞ്ഞുനിൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച തുടങ്ങിയ ദൗത്യത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ആന കാടിന് പുറത്തിറങ്ങിയത്. തുടർച്ചയായ ദൗത്യത്തിനിടയിൽ അംഗങ്ങളും ക്ഷീണിതരാണ്. ഈ സാഹചര്യത്തിൽ അടുത്ത നീക്കം ശനിയാഴ്ച വൈകീട്ടോടെയേ തുടങ്ങാൻ സാധ്യതയുള്ളൂവെന്നാണ് വിവരം. കുറിച്യാട്, മുത്തങ്ങ, ബത്തേരി, ആർ.ആർ.ടി. എന്നീ റെയ്ഞ്ച് ഓഫീസർമാരും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും വാച്ചർമാരുമാണ് ദൗത്യസംഘത്തിലുള്ളത്. പ്രമുഖ, ഉണ്ണിക്കൃഷ്ണൻ, വിക്രം, സൂര്യ എന്നീ കുങ്കിയാനകളും ദൗത്യത്തിലുണ്ട്. Content Highlights: Operation to capture Muttikomban (Thathoor Tusker-1) remains unsuccessful after six days., Dense undergrowth and the elephant's unpredictable zigzag movements hampered tranquilization efforts., A team of 80-90 forest officials and four Kunkis are involved in the mission., Operations paused to allow the exhausted team to regroup for the next phase. Published: 28 Mar 2026, 07:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിടികൊടുക്കാതെ മുട്ടക്കൊമ്പൻ; പരിചിതപ്രദേശത്തുകൂടി നീക്കം അ… | Boolokam