പിടിയിലായവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പിടിയിലായവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

M
MathrubhumiSource Link
കൂറ്റനാട്ടെ സ്വർണക്കവർച്ച To advertise here, കൂറ്റനാട് : ആമക്കാവ് പൂരം കാണാൻ വീടുപൂട്ടിപ്പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് 25 പവൻ ആഭരണം കവർന്ന കേസിൽ പിടിയിലായവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 13-ന് വൈകീട്ട് ഏഴിനാണ് കൂറ്റനാട് തൊഴുക്കാട് ഹരിഭവനിൽ പി.വി. സുധീറിന്റെ വീട്ടിൽ വാതിലിന്റെ പൂട്ടുതകർത്ത് കിടപ്പുമുറിയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവർന്നത്. കാസർകോട് പെരിയ സ്വദേശികളായ ഹാഷിം, മനോജ് എന്നിവരെയാണ് കാസർകോട്ടുനിന്ന് പോലീസ് അറസ്റ്റുചെയ്തത്. നാട്ടിലെ ഉത്സവങ്ങളുടെ പട്ടിക തയ്യാറാക്കി മോഷണം പതിവാക്കിയവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. കളവുനടത്തിയശേഷം പൂരപ്പറമ്പിലേക്ക്‌ തിരിച്ചുപോയി വെടിക്കെട്ടും കണ്ടാണ് ഇരുവരും രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. ഹാഷിം ഒരാഴ്ചമുൻപുമാത്രമാണ് മറ്റൊരു കേസിന്റെ ശിക്ഷ കഴിഞ്ഞ് ജയിലിൽനിന്നിറങ്ങിയതെന്നും പറഞ്ഞു. ഷൊർണൂർ ഡിവൈ.എസ്‌.പി. സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാസർകോട്ടെത്തി ഇരുവരെയും തൊണ്ടിസഹിതമാണ് പിടികൂടിയത്. പൂട്ട് കുത്തിപ്പൊളിക്കാനായി ഉപയോഗിച്ച ആയുധങ്ങൾ വീട്ടുപറമ്പിലെ ഒഴിഞ്ഞസ്ഥലത്തുനിന്ന് പോലീസിന് കാണിച്ചുകൊടുത്തു. ഇരുവരെയും പട്ടാമ്പി കോടതിയിൽ ഹാജരാക്കി ഒറ്റപ്പാലം സബ്ജയിലിലേക്കു റിമാൻഡ്ചെയ്തു. എ.എസ്.ഐ.മാരായ പി. അബ്ദുൾറഷീദ്, കെ. അനിൽകുമാർ, സി.പി.ഒ. റിയാസ്, വിജീഷ്, നൗഷാദ്ഖാൻ, വിജേഷ്, ഷൻഫീർ, കമൽ, ജയരാജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. Published: 18 Mar 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിടിയിലായവരെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി — Mathrub… | Boolokam