പിണറായി വിജയനോടുള്ള ഇഷ്ടം വ്യക്തിപരംമാത്രമല്ല, സച്ചിദാനന്ദന്റേത് അരാഷ്ട്രീയവാദം- ബി. ഉണ്ണികൃഷ്ണൻ

പിണറായി വിജയനോടുള്ള ഇഷ്ടം വ്യക്തിപരംമാത്രമല്ല, സച്ചിദാനന്ദന്റേത് അരാഷ്ട്രീയവാദം- ബി. ഉണ്ണികൃഷ്ണൻ

M
MathrubhumiSource Link
പത്തുവർഷം തുടർച്ചയായി ഭരിച്ചതുകൊണ്ട് അധികാരത്തിൽനിന്ന് മാറിനിൽക്കണമെന്ന് പറയുന്നത് അരാഷ്ട്രീവാദമാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. അത് ജനാധിപത്യത്തിന് നല്ലതല്ല. പത്തുവർഷം കഴിഞ്ഞതുകൊണ്ട് മടുപ്പുണ്ടാവുന്നു എന്ന് പറയാൻ ഭരണം അസംതൃപ്തിനിറഞ്ഞ ഗാർഹിക ബന്ധമൊന്നുമല്ലല്ലോയെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 'മാതൃഭൂമി'യുടെ ഇലക്ഷൻ ബസിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'പ്രതിഛായ' പൂർണമായും ഉമ്മൻചാണ്ടിയെക്കുറിച്ചുള്ളണെന്നത്‌ മുൻവിധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം അടിസ്ഥാനപരമായി അച്ഛൻ- മകൻ ബന്ധമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. To advertise here, 'ഉമ്മൻചാണ്ടിയെ പറ്റിയാണ് 'പ്രതിഛായ' എന്നുള്ളത് ഒരു മുൻവിധിയാണെന്നാണെന്നേ ഞാൻ പറയുകയുള്ളൂ. പൂർണമായും ഒരു പൊളിറ്റിക്കൽ സിനിമ എന്ന് വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പൊളിറ്റിക്‌സ് ചിത്രത്തിന്റെ ബാക്ഗ്രൗണ്ടും കോൺടെക്സ്റ്റുമാണ്. അടിസ്ഥാനപരമായി ഇതൊരു ഫാദർ- സൺ ഡ്രാമയാണ്. പല റിലേഷൻഷിപ്പുകളിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണ്. രാഷ്ട്രീയ പശ്ചാത്തലമാണ്. ബാലചന്ദ്രമേനോൻ സാർ വളരെ നാളുകൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരുകയാണ്. അദ്ദേഹം മുഖ്യമന്ത്രിയുടെ കഥാപാത്രമാണ് ചെയ്യുന്നത്. ഉമ്മൻചാണ്ടി എന്ന ഒറ്റ ബിംബത്തിലേക്ക് സിനിമയിലെ ബാലചന്ദ്രമേനോൻ സാറിന്റെ കഥാപാത്രത്തെ ന്യൂനീകരിക്കേണ്ട', അദ്ദേഹം പറഞ്ഞു. 'ഞാൻ ഒരു മുഖ്യധാരാ രാഷ്ട്രീയ കക്ഷിയുടെയും ഭാഗമല്ല. പക്ഷേ, ഗൗരവമായി വായന തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടതുപക്ഷത്തിനോടൊപ്പം സഞ്ചരിക്കുന്ന ആളാണ്. ആ നിലപാടിൽ ഒരു മാറ്റവും ഇപ്പോഴില്ല. ഉമ്മൻചാണ്ടിയാവട്ടെ, കെ. കരുണാകരനാവട്ടെ, പിണറായി വിജയനാവട്ടെ ആരുമാകട്ടെ. നമ്മൾ വളരെ ആദരവോടെ കാണുന്ന ജനകീയരായിട്ടുള്ള നേതാക്കൾക്ക് ഒരു സ്വകാര്യ ജീവിതമുണ്ട്. ഫാമിലി സ്‌പേസുണ്ട്. പൊതുയിടത്തിൽ നേരിടേണ്ടി വരുന്ന പല കാര്യങ്ങളുടെയും പ്രതിഫലനം ഫാമിലി സ്‌പേസിനകത്തുണ്ടാകും. ഒരു വലിയ സ്‌കാൻഡലിലോ ആരോപണത്തിലോപെട്ടുകഴിഞ്ഞാൽ, അന്നുരാത്രി എങ്ങനെ നമ്മുടെ പാർട്ണറെ ഫേസ് ചെയ്യുമെന്നുള്ള ചോദ്യമുണ്ട്, അത്തരം ചില ചോദ്യങ്ങളിലേക്കാണ് സിനിമ പോകുന്നത്', ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. 'പത്തുവർഷം കഴിഞ്ഞിട്ട് ഒരു മടുപ്പ് ഉണ്ടാവുകയെന്ന് പറയാൻ ഇതൊരു അസംതൃപ്തി നിറഞ്ഞ ഗാർഹിക ബന്ധമൊന്നുമല്ലല്ലോ. ഇതൊരു രാഷ്ട്രീയ വ്യവഹാരമല്ലേ. ഏത് സർക്കാരിനും ഒരു തുടർച്ച വേണമല്ലോ, ആത്തരത്തിൽ അതിനെ അങ്ങനെ കാണാനൊക്കെയാണ് എനിക്കിഷ്ടം. അല്ലാതെ പത്തുവർഷം ഭരിച്ചു എന്നതുകൊണ്ടുമാത്രം ഭരണത്തിന് വെളിയിൽ പോകണമെന്ന് പറയുന്നത് വളരെ അരാഷ്ട്രീയമായിട്ടുള്ള ഒരു നിലപാടാണ്. പത്തുവർഷത്തെ ഭരണത്തിൽ നിങ്ങൾക്ക് കൃത്യമായ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ വെളിയിൽ പോകണം എന്ന് പറയാം. നമുക്ക് മടുപ്പ് തോന്നുന്നു, എന്ന് പറയുന്നത് അത്ര നല്ല നിലപാടല്ല', ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ സച്ചിദാനന്ദന്റേയും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർകൂറിലോസിന്റേയും അഭിപ്രായങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ, 'അതൊക്കെ ഭയങ്കര അരാഷ്ട്രീയവാദമാണ്. പത്തുകൊല്ലം ഭരിച്ചു കഴിഞ്ഞാൽ അഞ്ചു വർഷം വെളിയിൽ നിൽക്ക്, എന്നിട്ട് വാ എന്നുപറയുന്നത് ജനാധിപത്യത്തിൽ അതൊന്നും നല്ലതല്ല', എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനോട് തനിക്കുള്ള ആദരത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. 'പിണറായി വിജയനോടുള്ള ഇഷ്ടമെന്ന് പറയുന്നത് കേവലം വ്യക്തിപരമായത് മാത്രമല്ല. വ്യക്തിപരമായ അടുപ്പത്തിനപ്പുറം അദ്ദേഹത്തിന്റെ ചില നിലപാടുകളോട് എനിക്കുണ്ടായിരുന്ന ഇഷ്ടം കൂടിയാണ്. മുടിയും നഖവും ബോഡി വേസ്റ്റാണെന്ന് കേരളത്തിൽ പറഞ്ഞ ഒരാൾ പിണറായി വിജയനാണ്. വേറെ ആരും പറയാൻ ബുദ്ധിമുട്ടാണ്. പിന്നെ ഏറ്റവും കുറച്ചു മാധ്യമ പരിലാളന കിട്ടിയിട്ടുള്ള ആൾ പിണറായി വിജയനാണ്. മാധ്യമങ്ങളാൽ അങ്ങനെ നിർമ്മിക്കപ്പെട്ട ബിംബം ഒന്നുമല്ല പിണറായി വിജയൻ. ഒരുതരത്തിൽ നിർമിക്കപ്പെട്ട ബിംബമാണ്. പിണറായി വിജയൻ പലപ്പോഴും ഒരു തിന്മയുടെ ബിംബമായിട്ടാണ് നമ്മളുടെ മുമ്പിൽ ഒരു ബൈനറിയുടെ ഭാഗമായിട്ടൊക്കെ വന്നിട്ടുള്ളത്. മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് ഞങ്ങൾ തമ്മിൽ നിരന്തരം പേഴ്‌സണലി ഇന്ററാക്ട് ചെയ്തിരുന്നു. കേവലം ഒരു ഇഷ്ടം അനിഷ്ടം എന്നുള്ളതിനപ്പുറം അദ്ദേഹത്തിന്റെ ചില നിലപാടുകളോട് എനിക്ക് വലിയ ആദരമാണുള്ളത്. അദ്ദേഹത്തോടുള്ള ആദരവിനൊന്നും എനിക്ക് ഒരു മാറ്റവുമില്ല. അതുപോലെ നിൽക്കുന്നുണ്ട്', അദ്ദേഹം വ്യക്തമാക്കി. 'ഉമ്മൻചാണ്ടി സാറിനെ രാഷ്ട്രീയമായിട്ട് ശക്തമായി എതിർത്തിട്ടുള്ള ആളാണ് ഞാൻ. പ്രസംഗിച്ചിട്ടുണ്ട്, ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്, എഴുതിയിട്ടുണ്ട്. പക്ഷേ അദ്ദേഹം ഇത്തരത്തിലുള്ള ഒരു അനീതിക്ക് പാത്രീഭവിക്കേണ്ട ആളാണ് എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ആരും അങ്ങനെയല്ല. അടുത്ത കാലത്ത് നടക്കുന്ന കുറേ കാര്യങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ അത്തരത്തിലുള്ള ബോധപൂർവ്വമായിട്ടുള്ള നിർമിതി നടക്കുന്നുണ്ട്', ഉമ്മൻചാണ്ടിക്കെതിരേയുള്ള ആരോപണങ്ങളിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി. Content Highlights: Dismissed the 10-year anti-incumbency argument as apolitical. Clarified that his upcoming film 'Prathichaya' is a father-son drama, not a biopic of Oommen Chandy. Reiterated respect for Pinarayi Vijayan's political stands beyond personal rapport. Criticized the intentional negative branding of political leaders Published: 25 Mar 2026, 11:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിണറായി വിജയനോടുള്ള ഇഷ്ടം വ്യക്തിപരംമാത്രമല്ല, സച്ചിദാനന്ദന… | Boolokam