പിണറായി വിജയൻ ക്രൂരത കാട്ടിയ മുഖ്യമന്ത്രി – വി.എസ്. ശിവകുമാർ

പിണറായി വിജയൻ ക്രൂരത കാട്ടിയ മുഖ്യമന്ത്രി – വി.എസ്. ശിവകുമാർ

M
MathrubhumiSource Link
തിരുവനന്തപുരം: സർവീസ് പെൻഷൻകാരടക്കം സമസ്ത ജനവിഭാഗങ്ങളുടെയും നേർക്ക് ക്രൂരത കാട്ടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വി.എസ്. ശിവകുമാർ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. സലിം ജാഥാക്യാപ്റ്റനായ ജീവിതസമരയാത്രയുടെ സമാപനം ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എസ്.പി.എ. ജില്ലാപ്രസിഡന്റ്‌ കെ.സി. റസ്സൽ അധ്യക്ഷനായി. To advertise here, വിവിധ നിയോജകമണ്ഡലം ഭാരവാഹികൾ ജാഥാക്യാപ്റ്റൻ ടി.എസ്. സലിമിന് സ്വീകരണം നൽകി. മുൻ സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ്, സംസ്ഥാന ഭാരവാഹികളായ എസ്. മധുസൂദനൻ പിള്ള, എസ്. സുകുമാരൻ നായർ, കെ.സി. വരദരാജൻ പിള്ള, കോട്ടാത്തല മോഹനൻ, എം. സുജയ്, ജെ. രാജേന്ദ്രകുമാർ, സി.വി. ഗോപി, ബി. ബാബുരാജ്, കമ്പറ നാരായണൻ, പി.കെ. മണിലാൽ എന്നിവർ പ്രസംഗിച്ചു. കാസർകോടുനിന്ന് സംസ്ഥാനപ്രസിഡന്റ്‌ എം.പി. വേലായുധന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖല ജാഥ തിരൂരിലും പാലക്കാടുനിന്നും സംസ്ഥാന ട്രഷറർ കെ.വി. മുരളിയുടെ നേതൃത്വത്തിൽ ആരംഭിച്ച മധ്യമേഖലാജാഥ വടക്കൻ പറവൂരിലും പ്രകടനത്തോടെ സമാപിച്ചു. Content Highlights: VS Sivakumar accuses CM Pinarayi Vijayan of cruelty towards pensioners., Conclusion of the KSSPA Jeevitha Samara Yatra at Gandhi Park., State-wide protests organized by KSSPA across North, Central, and South zones. Published: 15 Mar 2026, 07:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിണറായി വിജയൻ ക്രൂരത കാട്ടിയ മുഖ്യമന്ത്രി – വി.എസ്. ശിവകുമാ… | Boolokam