പിണറായി സർക്കാരിന്റേത് ഭാവിയെ കണ്ടുള്ള പ്രവർത്തനം -എം.വി. ശ്രേയാംസ് കുമാർ

പിണറായി സർക്കാരിന്റേത് ഭാവിയെ കണ്ടുള്ള പ്രവർത്തനം -എം.വി. ശ്രേയാംസ് കുമാർ

M
MathrubhumiSource Link
പെരിങ്ങത്തൂർ : കേരളത്തിന്റെ ഭാവിതലമുറയെ കണ്ടുള്ള പ്രവർത്തനങ്ങളാണ് പിണറായി സർക്കാർ നടത്തിയതെന്ന് ആർ.ജെ.ഡി. സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ. കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി പി.കെ. പ്രവീണിന്റെ തിരഞ്ഞെടുപ്പ് പര്യടനം പാനൂർ നഗരസഭയിലെ കരിയാട് മുക്കാളിക്കരയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും കരുത്തും പകരാനുള്ള സന്ദർഭമാണ് ഈ തിരഞ്ഞെടുപ്പ്. സർക്കാർ നടത്തിയ വികസനപ്രവർത്തനമായാലും മറ്റ് ക്ഷേമപ്രവർത്തനങ്ങളായാലും എല്ലാം ജനങ്ങളോട് നേരിട്ട് സംസാരിക്കുന്ന ചിത്രങ്ങളാണ്. കേരളത്തിൽ ഇത്രയേറെ വികസനം നടന്ന ഒരു കാലമുണ്ടായിട്ടില്ല. സ്റ്റാർട്ട് അപ്പുകളുടെ കാര്യമെടുത്താൽ തന്നെ അത് വളരെ വ്യക്തമാണ്. ഇത്തരം പദ്ധതികൾ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നവയാണ്. 2030 ആകുമ്പോഴേക്കും നമ്മുടെ തൊഴിൽമേഖല ഏത് രീതിയിലായിരിക്കുമെന്നതിനെക്കുറിച്ച് വലിയ ആശങ്കകളുണ്ട്. ഇന്ന് കാണുന്ന പല തൊഴിലുകളും ആസമയം ആവുമ്പോഴേക്കും ഉണ്ടാവാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ ലോകത്ത് നടക്കുന്ന ശാസ്ത്ര സാങ്കേതിക പുരോഗതിക്ക് അനുസൃതമായ പുതിയ കോഴ്സുകൾ കണ്ടെത്തി അവ കോളേജുകളിൽ അവതരിപ്പിക്കാനും അതിനനുസരിച്ച് വിദ്യാർഥികളെ പ്രാപ്തരാക്കാനുമാണ് ഇടത് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത്തരം പ്രവർത്തനങ്ങൾക്ക് കരുത്തുപകരുക എന്നുള്ളതാണ് പി.കെ. പ്രവീൺ ഉൾപ്പെടെയുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. രാജൻ അധ്യക്ഷതവഹിച്ചു. സി.പി.എം. ജില്ല സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രൻ, കെ.ഇ. കുഞ്ഞബ്ദുള്ള, കെ.പി. ചന്ദ്രൻ, എ. പ്രദീപൻ, പി. പ്രഭാകരൻ, രവീന്ദ്രൻ കുന്നോത്ത്, ജയചന്ദ്രൻ കരിയാട്, എൻ.സി.ടി. ഗോപീകൃഷ്ണൻ, കെ. രാമചന്ദ്രൻ, സന്തോഷ് കരിയാട്, എൻ.കെ. രവി എന്നിവർ പങ്കെടുത്തു. തുടർന്ന് കരിയാട് മുതൽ കടവത്തൂർ ബാവൂട്ട് കുനിവരെ സ്ഥാനാർഥിക്ക് സ്വീകരണമുണ്ടായി. Published: 26 Mar 2026, 04:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിണറായി സർക്കാരിന്റേത് ഭാവിയെ കണ്ടുള്ള പ്രവർത്തനം -എം.വി. ശ… | Boolokam