മാന്നാർ : ഭരണപരാജയവും അഴിമതിയും മറച്ചുപിടിക്കാൻ പിണറായി സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാന്നാറിൽ യു.ഡി.എഫ്. സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചാരണ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരാണ് നിലവിലുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. എബി കുര്യാക്കോസിനെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചെങ്ങന്നൂരിലെ ജനങ്ങൾ ഇത്തവണ മാറ്റത്തിന് വോട്ടുചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. To advertise here, Published: 08 Apr 2026, 02:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പിണറായി സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു -രമേശ് ചെന്നിത്തല
M
MathrubhumiSource Link
about 1 month ago