പിണറായിക്ക് പിന്തുണ, രേവന്ത് റെഡ്ഡിയെ കർണാടക മുഖ്യമന്ത്രിയാക്കി; പിന്നാലെ തിരുത്തി മാലാ പാർവതി

പിണറായിക്ക് പിന്തുണ, രേവന്ത് റെഡ്ഡിയെ കർണാടക മുഖ്യമന്ത്രിയാക്കി; പിന്നാലെ തിരുത്തി മാലാ പാർവതി

M
MathrubhumiSource Link
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് പ്രതികരിക്കവെ മുഖ്യമന്ത്രി പിണറായി നടത്തിയ പരാമർശത്തെ പിന്തുണച്ച് നടി മാലാ പാർവതി. 'പോ മോനെ' എന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിച്ചതിന് ഇതുതന്നെയാണ് മറുപടിയെന്ന് മാലാ പാർവതി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി കേരളത്തിന്റെ മാനം കാത്തുവെന്നും അവർ അവകാശപ്പെട്ടു. 'നീ പോ മോനേ വിജയാ' എന്ന രേവന്ത് റെഡ്ഡിയുടെ സിനിമാ ഡയലോഗിന്, 'ഡാഷ് മോനേ രേവന്താ' എന്നായിരുന്നു പിണറായിയുടെ മറുപടി. To advertise here, 'തെലങ്കാന മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രിക്കയച്ച ഔദ്യോഗിക കത്തിൽ 'പോ മോനെ' എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി. സി.എം കേരളത്തിന്റെ മാനം കാത്തു. പിന്നല്ലാതെ' എന്നായിരുന്നു മാലാ പാർവതി കുറിച്ചത്. അതേസമയം, പോസ്റ്റിൽ മാലാ പാർവതിക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ രംഗത്തെത്തി. കഴിഞ്ഞദിവസം രാത്രി 8.19-ന് പങ്കുവെച്ച പോസ്റ്റിൽ ആദ്യം രേവന്ത് റെഡ്ഡിയെ കർണാടക മുഖ്യമന്ത്രി എന്നായിരുന്നു മാലാ പാർവതി വിശേഷിപ്പിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടി കമന്റുകൾ വന്നപ്പോൾ കർണാടക തെലങ്കാന എന്ന് തിരുത്തി. പിന്നീട് തെലങ്കാന മാറ്റം വരുത്തി തെലുങ്കാനയാക്കി. മിനിറ്റുകൾക്കുള്ളിൽ തന്നെ മാറ്റങ്ങൾ വരുത്തിയെങ്കിലും പെട്ടെന്ന് തന്നെ ട്രോളന്മാർ അത് കണ്ടെത്തി. നേമത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രേവന്ത് റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനെ 'നീ പോ മോനേ വിജയാ' എന്നുവിളിച്ചത്. ശമ്പളവും പെൻഷനും മുടങ്ങുന്ന തെലങ്കാനയിൽനിന്ന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി അതിന് മറുപടി നൽകി. പിണറായിയുമായി തെലങ്കാനയുടെ വികസനത്തെക്കുറിച്ച് നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്ന് രേവന്ത് റെഡ്ഡി പ്രതികരിച്ചു. ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തും അദ്ദേഹം പുറത്തുവിട്ടിരുന്നു. കത്തിന്റെ അവസാനഭാഗത്തും 'പോ മോനേ വിജയാ' വിളി ആവർത്തിച്ചു. മാലാ പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി ഇതിനാണ് ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പിണറായി മറുപടി നൽകിയത്. 'രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാളുടെ മര്യാദയ്ക്ക് ചേർന്നതാണോ രേവന്ത് റെഡ്ഡിയുടെ ഇടപെടലെന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ചതിന് പരസ്യമായി മറുപടി പിന്നീട് നൽകും. ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്നുമാത്രമാണ് ഇപ്പോൾ പറയാനുള്ളത്'- രേവന്ത് റെഡ്ഡി തെലങ്കാനയുടെ വികസനത്തെക്കുറിച്ചുള്ള സംവാദത്തിന് ക്ഷണിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു പിണറായിയുടെ മറുപടി. Content Highlights: Actress Mala Parvathi publicly supports CM Pinarayi Vijayan's stance against Revanth Reddy. Controversy sparked by Revanth Reddy's usage of 'Po Mone Vijaya' in an official letter. Mala Parvathi faced social media backlash for misidentifying the Telangana CM as Karnataka CM in her initial post. Pinarayi Vijayan retorted with a sharp response regarding Revanth Reddy's conduct Published: 08 Apr 2026, 11:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിണറായിക്ക് പിന്തുണ, രേവന്ത് റെഡ്ഡിയെ കർണാടക മുഖ്യമന്ത്രിയാ… | Boolokam