പിണറായിയിൽ ബീഡിത്തൊഴിലാളികൾ സമരരംഗത്ത്

പിണറായിയിൽ ബീഡിത്തൊഴിലാളികൾ സമരരംഗത്ത്

M
MathrubhumiSource Link
പിണറായി : വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾക്ക് തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായിയിൽ തൊഴിലാളികളുടെ സമരം. പിണറായി ദിനേശ്‌ഭവന് മുന്നിലാണ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം സ്ത്രീത്തൊഴിലാളികൾ സമരവുമായി രംഗത്തെത്തിയത്. വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നതാണ് തൊഴിലാളികളുടെ ആരോപണം. ഗ്രാറ്റ്വിറ്റി, ത്രിഫ്റ്റ് ഉൾപ്പെടെയുള്ളവ കഴിഞ്ഞ മൂന്ന് വർഷമായി തടഞ്ഞുവെച്ചിരിക്കുകയാണ് എന്നാണ് സമരക്കാരുടെ വിശദീകരണം. ഡിസംബർ 30-നകം എല്ലാ ആനുകൂല്യങ്ങളും തരാമെന്നാണ് ആദ്യചർച്ചയിൽ നൽകിയ ഉറപ്പ്. To advertise here, ഫെബ്രുവരി 20-നകം തരാമെന്ന് രണ്ടാമത് നടത്തിയ ചർച്ചയിൽ ഉറപ്പുനൽകി. ഒടുവിൽ നടന്ന ചർച്ചയിൽ മാർച്ച് 31-നകം പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പാഴ്‌വാക്കായി. തുടർന്നാണ് സമരത്തിനിറങ്ങാൻ നിർബന്ധിക്കപ്പെട്ടതെന്ന് തൊഴിലാളികൾ പറഞ്ഞു. നിലവിൽ പ്രശ്നം ശ്രദ്ധയിൽപ്പെട്ടില്ലെന്നും പരിശോധിച്ച് പറയാമെന്നും സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവൻ പ്രതികരിച്ചു. പ്രചാരണത്തിനിടെ എൻ.ഡി.എ. സ്ഥാനാർഥി കെ.രഞ്ജിത്ത് സമരക്കാരെ കണ്ട് സംസാരിച്ചു. Published: 05 Apr 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിണറായിയിൽ ബീഡിത്തൊഴിലാളികൾ സമരരംഗത്ത് — Mathrubhumi | Bool… | Boolokam