കോഴിക്കോട്: തുടർച്ചയായി എൽ.ഡി.എഫ്. പ്രതിനിധിയെ നിയമസഭയിലേക്കയക്കുന്ന ബേപ്പൂർ മണ്ഡലത്തെ ഇത്തവണ ശ്രദ്ധേയമാക്കുന്നത് പി.വി. അൻവറിന്റെ വരവാണ്. 1977-ലാണ് അവസാനമായി യു.ഡി.എഫ്. ഇവിടെ വിജയിച്ചത്. പിന്നീട് മാറാതെ ഇടതുപക്ഷത്തിനൊപ്പംതന്നെ. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണങ്ങൾ ഉന്നയിച്ച് എം.എൽ.എ.സ്ഥാനം രാജിവെച്ച് എൽ.ഡി.എഫ്. വിട്ട പി.വി. അൻവർ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേ മത്സരിക്കുമ്പോൾ ബേപ്പൂരിലെ തിരഞ്ഞെടുപ്പുപോരാട്ടത്തിന് മീനമാസവെയിലിനെ വെല്ലുന്ന ചൂടുണ്ട്. To advertise here, അൻവറിന്റെ സാന്നിധ്യം മുൻപില്ലാത്തവിധം യു.ഡി.എഫ്. ക്യാമ്പിൽ ആവേശം പകർന്നിട്ടുണ്ട്. അൻവർ സ്ഥാനാർഥിയാവുമെന്നറിഞ്ഞതോടെതന്നെ മറ്റാരും യു.ഡി.എഫിൽനിന്ന് അവകാശവാദവുമായി രംഗത്തുവന്നില്ല. ഒട്ടും പ്രതീക്ഷയില്ലാത്ത മണ്ഡലമായാണ് യു.ഡി.എഫ്. ബേപ്പൂരിനെ കരുതിപ്പോന്നിരുന്നത്. കഴിഞ്ഞതവണ മുഹമ്മദ് റിയാസ് 28,747 വോട്ടുകൾക്കാണ് കോൺഗ്രസിലെ പി.എം. നിയാസിനെ തോൽപ്പിച്ചത്. 2011-ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ വെല്ലുവിളിയുയർത്താൻ കഴിഞ്ഞതാണ് യു.ഡി.എഫിന്‍റെ അടുത്തകാലത്തെ മികച്ച പ്രകടനം. എളമരം കരീമിന്റെ ഭൂരിപക്ഷം ആ വർഷം 5311 ആയി കുറച്ചിരുന്നു. രണ്ടുമാസമായി അൻവർ ബേപ്പൂർ മണ്ഡലത്തിൽത്തന്നെയുണ്ട്. മണ്ഡലത്തിലെ ഓരോ വികസനവിഷയങ്ങളും ഉയർത്തിക്കാട്ടിയാണ് അൻവർ തുടങ്ങിയതുതന്നെ. പിണറായിസത്തിനും മരുമോനിസത്തിനുമെതിരായ പോരാട്ടം എന്നാണ് അൻവർ പറയുന്നത്. ഭരണവിരുദ്ധവികാരം തുണയായേക്കാം എന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. എൽ.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. പി.എ. മുഹമ്മദ് റിയാസ് അഞ്ചുവർഷംകൊണ്ടുണ്ടാക്കിയ ജനകീയതയെ മറികടക്കുക എന്നതാണ് അൻവറിന്റെമുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റ് ഉൾപ്പെടെ വിനോദസഞ്ചാരമേഖലയിൽ കൊണ്ടുവന്ന മുന്നേറ്റങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യ വികസനങ്ങൾ തുടങ്ങി അഞ്ചുവർഷം കൊണ്ടുവന്ന മാറ്റങ്ങളുമായാണ് റിയാസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലീഡ് ലഭിച്ച ജില്ലയിലെ നാലുമണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. 1340 വോട്ടിന്റെ ലീഡാണ് ഇത്തവണ ലഭിച്ചത്. നിലവിൽ മണ്ഡലത്തിലെ ഒൻപത് കോർപ്പറേഷൻ വാർഡുകളിൽ ജയിച്ചതും ഏകപഞ്ചായത്തായ കടലുണ്ടി ഭരിക്കുന്നതും എൽ.ഡി.എഫാണ്. മണ്ഡലത്തിൽപ്പെട്ട ഫറോക്ക്, രാമനാട്ടുകര നഗരസഭകൾ യു.ഡി.എഫാണ് ഭരിക്കുന്നത്. നാല് കോർപ്പറേഷൻ വാർഡുകളും യു.ഡി.എഫിനാണ്. ഒരു കോർപ്പറേഷൻ വാർഡുമാത്രമേ എൻ.ഡി.എ.യ്ക്കുള്ളൂ. ബി.ജെ.പിയുടെ കെ.പി.പ്രകാശ്ബാബുവാണ് എൻ.ഡി.എ. സ്ഥാനാർഥി. Content Highlights: Analysis of the political shift in the LDF-stronghold Beypore constituency., Impact of PV Anvar's candidacy against minister PA Mohamed Riyas., Evaluation of LDF's development track record vs. anti-incumbency sentiment., Breakdown of local body election leads and historical voting patterns. Published: 23 Mar 2026, 05:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പിണറായിസത്തിനും മരുമോനിസത്തിനുമെതിരായ പോരാട്ടമെന്ന് അൻവർ; ഇളകുമോ ഇത്തവണ ബേപ്പൂർ കോട്ട ?
M
MathrubhumiSource Link
about 2 months ago