മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ പിരിച്ച പണമെത്ര? ''എന്റെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് പണമുള്ളത്'' എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിട്ടുണ്ടല്ലോ. എത്ര പണം കൈയിലുണ്ട്? ആ അക്കൗണ്ട് ഏത് ബാങ്കിലാണ്? To advertise here, മുണ്ടക്കൈ-ചൂരൽമല പിരിവുനടത്തിയ 2024-25 കാലഘട്ടത്തിലെ എ.ഐ.സി.സി.യുടെ ബാലൻസ് ഷീറ്റ് ഇപ്പോൾ ഇലക്ഷൻ കമ്മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ബാലൻസ്ഷീറ്റ് പ്രകാരം 350.12 കോടി രൂപയാണ് കൂപ്പൺവിറ്റ് ജനങ്ങളിൽനിന്ന് പിരിച്ച തുകയായി കണക്ക് കാണിച്ചിട്ടുള്ളത്. ഈ ഹെഡ്ഡിലാണോ മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതരെ സഹായിക്കാൻ പിരിച്ച തുകയുള്ളത്? 350.12 കോടി രൂപയിൽ 78.69 കോടിരൂപ ഒഴിച്ചുള്ള ഫണ്ട് മുഴുവൻ പി.ആർ. വർക്കിന് ചെലവഴിച്ചതായി കാണുന്നു. ബാക്കിയായ 78.69 കോടിരൂപയിൽ 1.74 കോടിരൂപയാണ് പ്രത്യേക ആവശ്യത്തിനായി വകയിരുത്തിയ തുകയായി മാറ്റിവെച്ചിട്ടുള്ളത്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുവേണ്ടി 1.74 കോടിരൂപ മാത്രമാണോ മാറ്റിവെച്ചത്? അങ്ങനെയെങ്കിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കുവേണ്ടി പിരിച്ച പണവും കോൺഗ്രസ് പി.ആറിന് ചെലവഴിച്ചോ ? ഇനി പാർട്ടി അക്കൗണ്ടിലല്ല പിരിച്ച പണമുള്ളത് എന്നാണോ വാദിക്കാൻ പോകുന്നത് ? വ്യക്തിപരമായി കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും അക്കൗണ്ടിലാണ് പണമുള്ളതെങ്കിൽ ഇരുവരും തങ്ങളുടെ നാമനിർദേശപത്രികയിലെ സത്യവാങ്മൂലത്തിൽ ഈ പണത്തിന്റെ കണക്ക് കാണിച്ചോ ? യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ.യും പണംപിരിച്ചിരുന്നു. അവർ നൂറുവീടുകൾ പണിയാനുള്ള പണമാണ് നൽകിയത്. വീട് കൈമാറുന്ന ദിവസം എല്ലാതാമസക്കാർക്കും ടി.വി.യും വാങ്ങിനൽകി. മുപ്പത് സെക്കൻഡിൽ മുന്നൂറുവീടിന്റെ കഥപറഞ്ഞ പ്രതിപക്ഷനേതാവ് 'സ്ഥലം വാങ്ങി പത്തുദിവസത്തിനകം പ്ലാൻ അംഗീകരിച്ച് നിർമാണപ്രവർത്തനം തുടങ്ങും' എന്ന് അറിയിച്ചിരുന്നു. ശിലാസ്ഥാപനം നടത്തിയ കല്ലിനുമുകളിൽ രണ്ടാമതൊരു കല്ലുവീഴില്ല എന്നതാണ് യു.ഡി.എഫ്. വാഗ്ദാനങ്ങളുടെ ദുര്യോഗം. പത്തുവർഷമായി യു.ഡി.എഫ്. ഭരണത്തിൽ ഇല്ലാത്തതുകൊണ്ട് പുതിയ വോട്ടർമാർക്ക് ആ ഇരുണ്ടകാലത്തെപ്പറ്റി വേണ്ടത്ര അറിയില്ലയെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. യു.ഡി.എഫ്. ഭരണകാലത്തെ കെടുകാര്യസ്ഥത എന്താണെന്നതിന്റെ മിനിരൂപമാണ് മുണ്ടക്കൈ-ചൂരൽമല പണപ്പിരിവും അതിന്റെ ദുരുപയോഗവും. യു.ഡി.എഫ്. ഭരണത്തിന്റെ അവസാന കാബിനറ്റ് തീരുമാനങ്ങളെ തീവെട്ടിക്കൊള്ളയെന്ന് വിശേഷിപ്പിച്ച ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്. അക്കാലത്ത് ഓരോ പദ്ധതിയും അഴിമതിയിൽ കുളിച്ചു. ഓരോ പോസ്റ്റിങ്ങിനും പണംവാങ്ങി. പണം നൽകി പോസ്റ്റിങ് വാങ്ങിയവർ ആ പണത്തിന്റെ പലമടങ്ങ് സാധാരണക്കാരിൽനിന്ന് തിരിച്ചുപിടിച്ചു. അഴിമതിയുടെ കൂത്തരങ്ങായി ആ ഇരുണ്ടകാലം മാറി. ദുരന്തബാധിതരെ സഹായിക്കാൻ പിരിച്ച പണം എത്രയെന്ന് പറയാൻകഴിയാത്ത ഇവർക്ക് ഒരു സംസ്ഥാനം പോട്ടെ, നാട്ടിലെ ക്ലബ്ബിന്റെ ഭരണം ഏൽപ്പിക്കാൻ ജനങ്ങൾ തയ്യാറാകുമോ? Content Highlights: Allegations of misusing funds collected for Mundakkai-Chooralmala disaster victims., CM questions the transparency of the AICC balance sheet and PR spending., Demand for disclosure of bank accounts and specific allocation for disaster relief., Comparison between DYFI's relief efforts and UDF's handling of funds., Critique of UDF's historical governance and corruption allegations. Published: 25 Mar 2026, 08:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

പിരിച്ച പണം എത്ര? അത് കോൺഗ്രസ് പിആറിന് ചെലവഴിച്ചോ? പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി
M
MathrubhumiSource Link
about 2 months ago