പിറന്നാളിന് ആറുദിവസം ശേഷിക്കേ മരണം; വേദനയായി നടി സുഭാഷിണിയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്

പിറന്നാളിന് ആറുദിവസം ശേഷിക്കേ മരണം; വേദനയായി നടി സുഭാഷിണിയുടെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റ്

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 07 April 2026, 03:24 PM IST സമൂഹമാധ്യമങ്ങളിൽ സജീവമായ സുഭാഷിണിക്ക് നാല് ലക്ഷത്തിൽപരം ഫോളോവേഴ്സ് ഉണ്ട്. അന്തരിച്ച നടി സുഭാഷിണി | ഫോട്ടോ: Instagram 'കയൽ' എന്ന സീരിയലിലൂടെ ശ്രദ്ധേയയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യത്തിന്റെ അപ്രതീക്ഷിത വിയോഗം തമിഴ് ടെലിവിഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2026 ഏപ്രിൽ 6-ന് ചെന്നൈയിലെ സ്വന്തം വീട്ടിലാണ് സുഭാഷിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് . ഏപ്രിൽ 12-ന് 37-ാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് നടിയുടെ മരണം. സുഭാഷിണി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അവസാനത്തെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. To advertise here, മരണത്തിന് രണ്ട് ദിവസം മുമ്പ്, ഏപ്രിൽ 4-നാണ്, സുഭാഷിണി ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചത്. ഇതുതന്നെയാണ് നടിയുടെ അവസാന സോഷ്യൽ മീഡിയാ പോസ്റ്റും. ഒരു വനത്തിലൂടെ സന്തോഷവതിയായും ശാന്തയായും നടന്നു നീങ്ങുന്ന സുഭാഷിണിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. "ലൈഫ് ലേറ്റ്‌ലി" (Life Lately) എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് താരം തന്റെ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോക്ക് പ്രതികരണവുമായെത്തിയത്. ജീവിതം എത്രത്തോളം പ്രവചനാതീതമാണെന്ന് സുഭാഷിണിയുടെ മരണം ഓർമ്മിപ്പിക്കുന്നുവെന്ന് ആരാധകർ വികാരനിർഭരമായി പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ സുഭാഷിണിക്ക് നാല് ലക്ഷത്തിൽപരം ഫോളോവേഴ്സ് ഉണ്ട്. ശ്രീലങ്കയിൽ ജനിച്ച സാസ്വി ബാലയെന്ന സുഭാഷിണി 2012-ൽ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. സൺ ടി.വി.യിലെ 'കയൽ' എന്ന ജനപ്രിയപരമ്പരയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രയുമായി (38) രണ്ടുവർഷം മുൻപ് വയനാട്ടിൽവെച്ചായിരുന്നു വിവാഹം. ബെംഗളൂരുവിലായിരുന്ന സുഭാഷിണി ചിത്രീകരണത്തിന്റെ സൗകര്യത്തിനായി കഴിഞ്ഞമാസം ചെന്നൈ പോരൂരിനടുത്ത് അയ്യപ്പൻതാങ്കലിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഭർത്താവ് ബെംഗളൂരുവിലായിരുന്നു. ഞായറാഴ്ച രാത്രി വീഡിയോകോളിലൂടെ സംസാരിക്കവെ സുഭാഷിണിയും ഭർത്താവുംതമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ബിപിൻ ചന്ദ്ര കാൺകെ അവർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി. ബിപിൻ ചന്ദ്ര ഉടൻ ഫ്‌ളാറ്റിലെ കാവൽക്കാരനെ വിവരമറിയിച്ചു. പോലീസെത്തി പൂനമല്ലി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Content Highlights: Just days before her 37th birthday, Kayal actress Subhashini Balasubramaniyam (Shashvi Bala) was found dead following a tragic incident during a video call with her husband, leaving fans devastated over her final, serene Instagram post captioned "Life Lately." Published: 07 Apr 2026, 03:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിറന്നാളിന് ആറുദിവസം ശേഷിക്കേ മരണം; വേദനയായി നടി സുഭാഷിണിയു… | Boolokam