പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം

പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം

M
MathrubhumiSource Link
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. കാളിയാട്ടദിവസമായ വെള്ളിയാഴ്ച ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. അതിരാവിലെമുതൽ കുളിച്ചുതൊഴാൻ നൂറുകണക്കിന് ഭക്തരെത്തി. അപൂർവമായ ആചാരവൈവിധ്യങ്ങളുടെ കാഴ്ചകൾ സമ്മാനിച്ച ദിനമായിരുന്നു കാളിയാട്ടദിനം. പടിഞ്ഞാറെ നടയിലെ കാളിയാട്ടപ്പറമ്പിൽവെച്ച് ഉപ്പിലിട്ടമാങ്ങയും കവുങ്ങിൻപാളകളിൽനിന്ന് ശുദ്ധജലവും നൽകി. ധാരാളമാളുകൾ ഉപ്പിലിട്ട മാങ്ങയ്ക്കായി വരിയിൽനിന്നു. വൈകീട്ട് കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശവരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന്, പിഷാരികാവിലമ്മയുടെ പുറത്തേക്കെഴുന്നള്ളിപ്പായിരുന്നു. സ്വർണനെറ്റിപ്പട്ടംകെട്ടിയ പിടിയാനപ്പുറത്തു ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിച്ചു. പാലച്ചുവട്ടിലെ ചടങ്ങുകൾക്കുശേഷം നീലേശ്വരം പ്രവീൺ പിഷാരടി മേളത്തിന് നേതൃത്വംനൽകി. കോമരങ്ങൾ ഉറഞ്ഞുതുള്ളി. മേളത്തിനുശേഷം ക്ഷേത്രം കിഴക്കേനടയിലൂടെ പിഷാരികാവിലമ്മ ഊരുചുറ്റാനിറങ്ങി. നിശ്ചിതസ്ഥലങ്ങളിലൂടെ ഊരുചുറ്റി തിരിച്ച്‌ പാലച്ചുവട്ടിലെത്തി. തെയ്യമ്പാടി കുറുപ്പിന്റെ നൃത്തത്തിനുശേഷം ക്ഷേത്രത്തിലെത്തി രാത്രി 11.30-നും 12 മണിക്കും ഇടയിൽ വാളകംകൂടി. To advertise here, Published: 05 Apr 2026, 03:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം —… | Boolokam